ഇലക്ട്രിക്കിൽ ജില്ലയ്ക്ക് അതിവേഗം

Saturday 13 August 2022 12:01 AM IST

മലപ്പുറം: ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി ഉയർന്നു. ഇന്ധനവില വർദ്ധനവും​ കൂടുതൽ സാങ്കേതിക മികവുള്ള വാഹനങ്ങളുമായി മുൻനിര നിർമ്മാതാക്കൾ രംഗത്തുവന്നതും ഇലക്ട്രിക്കിലേക്ക് ചുവടുമാറ്റുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ജനുവരി മുതൽ ആഗസ്റ്റ് 10 വരെ ജില്ലയിലെ ഏഴ് ആർ.ടി ഓഫീസുകളിലായി 3,​191 ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നടന്നു. 2021ൽ ആകെ 1,​659 വാഹനങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.

ഇലക്ട്രിക് വാഹനങ്ങളിൽ നല്ലൊരു പങ്കും സ്കൂട്ടർ,​ കാർ,​ ഓട്ടോറിക്ഷ എന്നിവയാണ്. ഡീസൽ വാഹനങ്ങളുടെ വിൽപ്പനയോട് തൊട്ടടുത്ത് നിൽക്കും വിധം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന എത്തിയിട്ടുണ്ട്. ഈ വർഷം 3,​582 ഡീസൽ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.

ചുവടുമാറ്റത്തിന് വേഗം കൂടി

മൂന്ന് മാസത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടി. ജൂൺ മുതൽ ഇതുവരെ 1,​065 വാഹനങ്ങൾ പുറത്തിറങ്ങി. ജൂൺ - 571,​ ജൂലായ് - 344,​ ആഗസ്റ്റ് - 150 വാഹനങ്ങൾ എന്നിങ്ങനെയാണിത്. തിരൂരങ്ങാടി,​ തിരൂർ സബ് ആർ.ടി ഓഫീസ് പരിധിയിലാണ് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങിയത്.

ഈ വർഷത്തെ വാഹന രജിസ്ട്രേഷൻ (ആർ.ടി ഓഫീസ് പരിധി)​

കൊണ്ടോട്ടി

ഇലക്ട്രിക് - 400

സി.എൻ.ജി - 34

ഡീസൽ - 447

പെട്രോൾ - 4,​656

ആകെ 5,​618

മലപ്പുറം

ഇലക്ട്രിക് - 576

സി.എൻ.ജി - 115

ഡീസൽ - 697

പെട്രോൾ - 4,​625

ആകെ 6,​131

നിലമ്പൂർ

ഇലക്ട്രിക് - 378

സി.എൻ.ജി - 88

ഡീസൽ - 335

പെട്രോൾ - 4,​016

ആകെ 4,​933

പെരിന്തൽമണ്ണ

ഇലക്ട്രിക് - 468

സി.എൻ.ജി - 67

ഡീസൽ - 456

പെട്രോൾ - 4,​694

ആകെ 5,​814

പൊന്നാനി

ഇലക്ട്രിക് - 244

സി.എൻ.ജി - 32

ഡീസൽ - 275

പെട്രോൾ - 3,​798

ആകെ 4,406

തിരൂർ

ഇലക്ട്രിക് - 527

സി.എൻ.ജി - 154

ഡീസൽ - 628

പെട്രോൾ - 7,​577

ആകെ 8,​958

തിരൂരങ്ങാടി

ഇലക്ട്രിക് - 598

സി.എൻ.ജി - 107

ഡീസൽ - 744

പെട്രോൾ - 6,​365

ആകെ 7,​951

Advertisement
Advertisement