ചോദ്യ പേപ്പർ അച്ചടി:തട്ടിപ്പ് വ്യാജ കമ്പനിയുടെ പേരിൽ

Saturday 13 August 2022 12:00 AM IST

തിരുവനന്തപുരം. 2005 ലെ എസ്.എസ്.എൽ.സി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട

അച്ചടി കരാറിൽ വ്യാജ കമ്പനിയുടെ പേരിലാണ് ഉദ്യോഗസ്ഥരും കരാർ കമ്പനികളും ചേർന്ന് 1.33 കോടിയുടെ നഷ്ടം സർക്കാരിനുണ്ടാക്കിയത്.

1970 മുതൽ 2000 വരെ ഗോപാലൻ പ്രിന്റേഴ്സ് ആന്റ് പബ്ളിക്കേഷനാണ് കേരളത്തിലെ എസ്. എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി ജോലികൾ ചെയ്തിരുന്നത്. 2001ൽ‌ കൽക്കട്ട ആസ്ഥാനമായ എച്ച്. കുണ്ടു എന്ന സ്ഥാപനത്തിന് പ്രിന്റിംഗ് ചുമതലകൾ നൽകി. 2002 മുതൽ 2004 വരെ ചെന്നെെ ആസ്ഥാനമായ എം. വി. മണി പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിനായിരുന്നു അച്ചടി ജോലികൾ . സി.ബി.ഐ അന്വേഷണത്തിൽ മണി പ്രിന്റേഴ്സ് എന്ന സ്ഥാപനം ഇല്ലെന്നും ,അതൊരു ബിനാമി കമ്പനിയാണെന്നും കണ്ടെത്തി. നേരത്തേ അച്ചടി ജോലികൾ ചെയ്തിരുന്ന സ്ഥാപനങ്ങൾ വ്യാജ പേരിലുണ്ടാക്കിയതാണെന്നും കണ്ടെത്തി. പ്രിന്റിംഗ് ജോലികൾ ചെയ്തിരുന്ന കമ്പനികളുടെ ഉടമകളായ മരണമടഞ്ഞ രാജൻ ചാക്കോ അദ്ദേഹത്തിന്റെ ഭാര്യ അന്നാമ്മ ചാക്കോ, മരണമടഞ്ഞ വി. സുബ്രഹ്മണ്യൻ, പരീക്ഷാഭവൻ സെക്രട്ടറിമാരായിരുന്ന എസ്. രവീന്ദ്രൻ, വി. സാനു, മരണമടഞ്ഞ സീനിയർ ക്ളർക്ക് സി. പി. വിജയൻ നായർ മരണ മടഞ്ഞ എൽ.ഡി ക്ളാർക്ക് അജിത് കുമാർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ തന്നെയാണ് തട്ടിക്കൂട്ട് ബിനാമി കമ്പനിയുണ്ടാക്കി ഉദ്യോഗസ്ഥരുടെ സഹായത്താൽ സർക്കാരിനെ കബളിപ്പിച്ച് പണം തട്ടിയതെന്ന് സി.ബി.ഐ

അന്വേഷണത്തിൽ കണ്ടെത്തി.

കേ​ര​ള​കൗ​മു​ദി​ക്കും​ ​ലേ​ഖ​ക​നും വി​ധി​ന്യാ​യ​ത്തി​ൽ​ ​പ്ര​ശംസ

നി​യ​മ​കാ​ര്യ​ ​ലേ​ഖിക

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ ​കേ​ര​ള​കൗ​മു​ദി​യെ​യും​ ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​ർ​ ​വി.​എ​സ്.​രാ​ജേ​ഷി​നെ​യും​ ​സി.​ബി.​ഐ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​വി​ധി​ന്യാ​യ​ത്തി​ൽ​ ​പ്ര​ശം​സി​ച്ചു. ഏ​റെ​ ​ശ്ര​ദ്ധാ​ലു​ക്ക​ളും​ ​സൂ​ക്ഷ്മ​ദൃ​ക്കു​ക​ളു​മാ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ശ​രി​യാ​യ​ ​കാ​വ​ലാ​ളു​ക​ൾ.​ ​ഇ​വ​രു​ടെ​ ​ശ്ര​ദ്ധ​ ​പ​തി​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​ഴി​മ​തി​ക്കാ​ർ​ ​അ​വ​രു​ടെ​ ​ദു​ർ​ഗ​ന്ധം​ ​വ​മി​ക്കു​ന്ന​ ​ലാ​വ​ണ​ങ്ങ​ളി​ൽ​ ​ഇ​ത്ത​രം​ ​പ്ര​വൃ​ത്തി​ക​ളു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മാ​യി​രു​ന്നു.​ ​വാ​ർ​ത്ത​ക​ൾ​ ​യ​ഥാ​സ​മ​യം​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​ഇ​ട​യാ​യ​താ​ണ് ​അ​ഴി​മ​തി​ക്കാ​ർ​ക്ക് ​വി​ന​യാ​യി​ ​മാ​റി​യ​ത്.​ ​അ​തു​കൊ​ണ്ട്,​​​ ​അ​ഴി​മ​തി​ക്കാ​രെ​ ​തു​റ​ന്നു​കാ​ട്ടു​ന്ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​പ്ര​ശം​സി​ക്കാ​തി​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു. വ്യാ​ജ​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​ക്കു​ന്ന​ ​ഇ​ക്കാ​ല​ത്ത് ​ആ​വ​ശ്യം​ ​ആ​രും​ ​കാ​ണാ​തെ​ ​കി​ട​ക്കു​ന്ന​ ​തെ​റ്റാ​യ​ ​രീ​തി​ക​ളും​ ​തെ​ളി​വു​ക​ളും​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​പ​ത്ര​ലേ​ഖ​ക​രെ​യും​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​യു​മാ​ണെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ജ​ഡ്ജി​ ​ജ​സ്റ്റി​സ് ​ഡി.​വെെ.​ ​ച​ന്ദ്ര​ചൂ​ഡ് ​പ​റ​ഞ്ഞ​തി​നെ​ ​ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് ​വി​ധി​ ​പ്ര​സ്താ​വം​ ​ആ​രം​ഭി​ക്കു​ന്ന​ത്. ചോ​ർ​ന്ന​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ചോ​ദ്യ​പേ​പ്പ​ർ​ ​കേ​ര​ള​കൗ​മു​ദി​ ​ചീ​ഫ് ​റി​പ്പോ​ർ​ട്ട​റാ​യി​രി​ക്കെ​ ​രാ​ജേ​ഷ് ​ക​ണ്ടെ​ത്തു​ക​യും​ ​നി​ര​ന്ത​ര​മാ​യി​ ​വാ​ർ​ത്ത​ക​ൾ​ ​പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും​ ​ചെ​യ്ത​ത് ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഗു​ണ​ക​ര​മാ​യി.​ ​പ്ര​തി​ക​ളി​ൽ​ ​ഒ​രാ​ൾ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​വ​ഴ​ങ്ങാ​തെ​ ​മൊ​ഴി​ ​ന​ൽ​കു​ക​യും​ ​കോ​ട​തി​ ​മു​മ്പാ​കെ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ക​യും​ ​ചെ​യ്ത​ത് ​പ്ര​ധാ​ന​ ​തെ​ളി​വു​ക​ളി​ലൊ​ന്നാ​യി​ ​മാ​റി​യെ​ന്നും​ ​പ​രാ​മ​ർ​ശ​മു​ണ്ട്.