എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി അഴിമതി : മൂന്ന് പ്രതികൾക്ക് തടവും പിഴയും

Friday 12 August 2022 11:51 PM IST

രണ്ടുപേർ മുൻ പരീക്ഷാ സെക്രട്ടറിമാർ

പുറത്തു കൊണ്ടുവന്നത് കേരളകൗമുദി

തിരുവനന്തപുരം: കേരളകൗമുദി പുറത്തു കൊണ്ടുവന്ന, ഏറെ കോളിളക്കമുണ്ടാക്കിയ 2005ലെ എസ്. എസ്. എൽ.സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അച്ചടിക്കരാർ അഴിമതിക്കേസിൽ മൂന്ന് പ്രതികൾക്ക് തടവും പിഴയും ശിക്ഷ.

രണ്ടാം പ്രതി അന്നമ്മ ചാക്കോയ്ക്ക് അഞ്ചു വർഷം തടവും 11 ലക്ഷം രൂപ പിഴയും കേസിലെ നാലും ആറും പ്രതികളും പരീക്ഷാഭവൻ മുൻ സെക്രട്ടറിമാരുമായ എസ്.രവീന്ദ്രൻ, വി.സാനു എന്നിവ‌ർക്ക് നാലു വർഷം വീതം തടവും ഏഴേമുക്കാൽ ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ.സനിൽകുമാർ വിധിച്ചത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഒന്നാം പ്രതിയായിരുന്ന പ്രസ് ഉടമ പരേതനായ രാജൻ ചാക്കോയുടെ ഭാര്യയാണ് അന്നമ്മ ചാക്കോ.1.33 കോടി രൂപയുടെ നഷ്ടം ഉദ്യോഗസ്ഥരും കരാർ കമ്പനികളും ചേർന്ന് സർക്കാരിനുണ്ടാക്കിയതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. അന്നമ്മ ചാക്കോയെ വ്യത്യസ്ത വകുപ്പുകളിലായി 12 വർഷം തടവിനും 11 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചെങ്കിലും ഈ ശിക്ഷകളിലെ ഏറ്റവും കൂടിയ ഒറ്റ ശിക്ഷയെന്ന നിലയിൽ അഞ്ചു വർഷത്തെ തടവേ ബാധകമാവൂ. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷവും നാലു മാസ​വും അധിക തടവ് അനുഭവിക്കണം. രവീന്ദ്രനെയും സാനുവിനെയും വിവിധ കുറ്റങ്ങളിലായി മൊത്തം പന്ത്രണ്ടര വ‍ർഷത്തെ തടവിന് ശിക്ഷിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റ ശിക്ഷയായ നാലു വർഷം അനുഭവിച്ചാൽ മതി. പിഴ ഒടുക്കിയില്ലെങ്കിൽ ഇവർ മൂന്ന് വർഷവും ഒരു മാസവും അധിക ശിക്ഷ അനുഭവിക്കണം.

പ്രതികൾ സഹതാപം പ്രതീക്ഷിക്കേണ്ട

അഴിമതി സമൂഹത്തെ ബാധിച്ച കാൻസറാണെന്നും, അഴിമതിക്കാരായ ഉദ്യോഗസ്ഥ‍ർ നിയമത്തിന്റെ ഒരു സഹതാപവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി. വഞ്ചനാക്കുറ്റം, കുറ്റകരമായ ഗൂഢാലോചന, കെെക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കൽ എന്നിങ്ങനെ വിവിധ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കോടതി വിലയിരുത്തി.

ചോർത്തിയവരെ നേരത്തേ ശിക്ഷിച്ചു

ചോദ്യപേപ്പർ ചോർച്ച കേരളകൗമുദി പുറത്തു കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനെക്കുറിച്ചും അച്ചടിക്കരാറിലെ അഴിമതിയെക്കുറിച്ചും സി.ബി.ഐ അന്വേഷണം നടത്തിയത്. ആദ്യ കുറ്റപത്ര പ്രകാരം തിരുവനന്തപുരം സ്വദേശിനികളായ ബിന്ദു വിജയൻ,​ സിന്ധു സുരേന്ദ്രൻ എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കുറ്റപത്രം 2002 മുതൽ 2004 വരെ എസ്.എസ്. എൽ.സി ചോദ്യപേപ്പർ അടക്കമുളള ചെറുതും വലുതുമായ 32 പരീക്ഷാ ചോദ്യപേപ്പർ അച്ചടിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെക്കുറിച്ചായിരുന്നു.

കേ​ര​ള​കൗ​മു​ദി​യു​ടെ​ ​വി​ജ​യം

വി.​എ​സ്.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം​ ​കു​ട്ടി​ക​ളെ​ഴു​തു​ന്ന​ ​പൊ​തു​പ​രീ​ക്ഷ​യു​ടെ​ ​ചോ​ദ്യ​പ്പേ​പ്പ​ർ​ ​ഉ​റ്റ​ബ​ന്ധു​ക്ക​ൾ​ക്ക് ​ചോ​ർ​ത്തി​ക്കൊ​ടു​ക്കു​ക,​ ​പ്ര​സ് ​ഉ​ട​മ​യു​മാ​യി​ ​ഒ​ത്തു​ക​ളി​ച്ച് ​അ​ച്ച​ടി​ക്ക​രാ​ർ​ ​തു​ക​ ​കൂ​ട്ടി​ന​ൽ​കി​ ​കോ​ടി​ക​ൾ​ ​ത​ട്ടി​യെ​ടു​ക്കു​ക...
കേ​ര​ളം​ ​അ​തു​വ​രെ​ ​കാ​ണാ​ത്ത​ ​തി​രി​മ​റി​യും​ ​അ​ഴി​മ​തി​യു​മാ​ണ് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​യു​ടെ​യും​ ​അ​ച്ച​ടി​ക്ക​രാ​ർ​ ​അ​ഴി​മ​തി​യു​ടെ​യും​ ​റി​പ്പോ​ർ​ട്ടു​ക​ളി​ലൂ​ടെ​ ​കേ​ര​ള​കൗ​മു​ദി​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.​ ​ര​ണ്ട് ​കേ​സു​ക​ളി​ലും​ ​പ്ര​തി​ക​ൾ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് ​മ​ല​യാ​ള​ ​പ​ത്ര​പ്ര​വ​ർ​ത്ത​ന​ ​ച​രി​ത്ര​ത്തി​ലെ​ ​ത​ന്നെ​ ​പു​തി​യ​ ​അ​ദ്ധ്യാ​യ​മാ​യി.​ ​സ​ത്യം​ ​പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ൽ​ ​കേ​ര​ള​കൗ​മു​ദി​യും​ ​ലേ​ഖ​ക​നും​ ​വ​ഹി​ച്ച​ ​പ​ങ്ക് ​വി​ധി​ന്യാ​യ​ത്തി​ൽ​ ​പ്ര​ത്യേ​കം​ ​പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.
ലോ​ക്ക​ൽ​ ​പൊ​ലീ​സും​ ​ക്രൈം​ബ്രാ​ഞ്ചും​ ​ഒ​തു​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​നെ​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സി.​ബി.​ഐ​യെ​ ​ഏ​ല്പി​ച്ച​ത് ​ഹൈ​ക്കോ​ട​തി​യാ​ണ്.​ ​കേ​ര​ള​കൗ​മു​ദി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​'​ചോ​ദ്യ​വും​ ​ചോ​ർ​ച്ച​യും​"​ ​എ​ന്ന​ ​അ​ന്വേ​ഷ​ണ​ ​പ​ര​മ്പ​ര​യു​ടെ​ ​വെ​ളി​ച്ച​ത്തി​ലാ​ണ് ​അ​ച്ച​ടി​ക്ക​രാ​റി​ലെ​ ​അ​ഴി​മ​തി​ ​കൂ​ടി​ ​അ​ന്വേ​ഷി​ച്ച​ത്.​ ​ര​ണ്ട് ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്താ​യി​രു​ന്നു​ ​അ​ന്വേ​ഷ​ണം.​ ​ചോ​ർ​ച്ച​ക്കേ​സി​ൽ​ ​സ​ഹോ​ദ​രി​മാ​രാ​യ​ ​ര​ണ്ട് ​പ്ര​തി​ക​ൾ​ ​നേ​ര​ത്തെ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​ര​ണ്ടാ​മ​ത്തെ​ ​കേ​സി​ലെ​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​ ​മൂ​ന്ന് ​പ്ര​തി​ക​ൾ​ക്കും​ ​തി​രു​വ​ന​ന്ത​പു​രം​ ​സി.​ബി.​ഐ​ ​കോ​ട​തി​ ​ഇ​പ്പോ​ൾ​ ​ശി​ക്ഷ​ ​വി​ധി​ച്ചി​രി​ക്കു​ന്നു.
എ​സ്.​എ​സ്.​എ​ൽ.​സി​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ന്നെ​ന്ന​ 2005​ ​മാ​ർ​ച്ച് 21​ലെ​ ​വാ​ർ​ത്ത​ ​കേ​ര​ളം​ ​ഞെ​ട്ട​ലോ​ടെ​യാ​ണ് ​വാ​യി​ച്ച​ത്.​ ​പ​രീ​ക്ഷാ​ത്തീ​യ​തി​ക്ക് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ് ​ഈ​ ​ലേ​ഖ​ക​ന് ​ല​ഭി​ച്ച​ ​സാ​മൂ​ഹ്യ​ശാ​സ്ത്രം​ ​ര​ണ്ടാം​ ​പേ​പ്പ​റി​ന്റെ​ ​ചോ​ദ്യ​ക്ക​ട​ലാ​സാ​ണ് ​ചോ​ർ​ച്ച​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​തു​ട​ർ​ന്നു​ള്ള​ ​പ​രീ​ക്ഷ​ക​ളെ​ല്ലാം​ ​മാ​റ്റി​വ​യ്ക്കു​ക​യും​ ​പു​തി​യ​ ​ടൈം​ ​ടേ​ബി​ളി​ൽ​ ​വീ​ണ്ടും​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ ​നി​യ​മ​സ​ഭ​യെ​യും​ ​ഇ​ള​ക്കി​മ​റി​ച്ചു.

ഐ​ൻ​സ്റ്റീ​ൻ,​ ​കു​റ്റാ​ന്വേ​ഷ​ക​ർ​ക്ക് ​മാ​തൃക
സി.​ബി.​ഐ​ ​ഓ​ഫീ​സ​ർ​ ​പി.​കെ.​ ​ഐ​ൻ​സ്റ്റീ​നി​ന്റെ​ ​പ​ഴു​ത​ട​ച്ച​ ​അ​ന്വേ​ഷ​ണ​മാ​ണ് ​പ്ര​തി​ക​ളെ​ ​കു​രു​ക്കി​യ​ത്.​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ ​തൊ​ട്ടു​മു​മ്പ് ​ഐ​ൻ​സ്റ്റീ​ൻ​ ​സ്ഥ​ലം​മാ​റ്റ​പ്പെ​ടു​ക​യും​ ​സ​ർ​വ്വീ​സി​ൽ​ ​നി​ന്ന് ​സ്വ​യം​ ​പി​രി​യു​ക​യു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​രി​ൻ​ ​സി.​ബോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​മൊ​ത്തം​ ​ഏ​ഴു​ ​പ്ര​തി​ക​ളി​ൽ​ ​നാ​ലു​പേ​രും​ ​മ​ര​ണ​മ​ട​ഞ്ഞു.​ ​നാ​ലാം​ ​പ്ര​തി​ ​സി.​പി.​ ​വി​ജ​യ​ൻ​ ​നാ​യ​ർ​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പാ​ണ് ​മ​രി​ച്ച​ത്.​ ​ഐ​ൻ​സ്റ്റീ​നും​ ​ഏ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ് ​മ​രി​ച്ചു.​ ​കോ​ട​തി​ ​വി​ധി​യി​ൽ​ ​ഐ​ൻ​സ്റ്റീ​നി​ന്റെ​ ​ആ​ത്മാ​വ് ​സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വും.