കിടപ്പുരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

Saturday 13 August 2022 12:13 AM IST
പടം:​നവധാര പാലിയേറ്റീവ് കെയർ സെന്റെറിലെ കിടപ്പ് രോഗികൾക്ക് ആവശ്യമായ ​ മെഡിക്കൽ ഉപകരണങ്ങൾ മണ്ണൂർ വളവി​ലെ ​​ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ഉടമ എൻ.ഹരിത​യിൽ നിന്നും ​ ​ ​ പാലിയേറ്റീവ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ: വി.പി.മുരളീധരൻ ഏറ്റുവാ​ങ്ങുന്നു ​

​കടലുണ്ടി: ​നവധാര പാലിയേറ്റീവ് കെയർ സെന്ററിലെ കിടപ്പുരോഗികൾക്ക് ആവശ്യമായ ​ മെഡിക്കൽ ഉപകരണങ്ങൾ മണ്ണൂർ വളവി​ലെ ​​ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ഉടമ എൻ.ഹരിത​യിൽ നിന്നും ​ പാലിയേറ്റീവ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.പി.മുരളീധരൻ ഏറ്റുവാങ്ങി. കോർഡിനേറ്റർ ഉദയൻ കാർക്കോളി അദ്ധ്യക്ഷ​ത ​ വഹിച്ചു. മുരിങ്ങ പറമ്പത്ത് നളിനി ധനസഹായം നൽകി.​ ​എൻ.കെ. ബിച്ചിക്കോയ, സി.രമേശൻ, വെൺമണിഹരിദാസ്, നന്ദൻ കാക്കാതിരുത്തി, എ.പി, ബാബുരാജൻ, ഷൈജു പാലക്കര പുഴക്കൽ സന്തോഷ്, എ.വി.ജയശ്രീ എന്നിവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി ഒ.വിശ്വനാഥൻ സ്വാഗതവും യൂനസ് കടലുണ്ടി നന്ദിയും പറ​ഞ്ഞു ​ ​

Advertisement
Advertisement