എ.എ.വൈ കാർഡുകാർക്ക് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യം

Saturday 13 August 2022 1:18 AM IST

കൊല്ലം: ഈ മാസത്തെ റേഷൻ ഭക്ഷ്യധാന്യ വിതരണ ക്രമം നിശ്ചയിച്ചു. എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് 30 കിലോ അരിയും നാല് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ഒരു പായ്ക്കറ്റ് ആട്ട ആറ് രൂപയ്ക്കും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും. എ.എ.വൈ വിഭാഗത്തിന് ലഭ്യതയ്ക്ക് അനുസരിച്ച് സാധാരണ റേഷൻ വിഹിതത്തിൽ കാർഡൊന്നിന് അഞ്ച് മുതൽ പത്ത് കിലോ വരെ പച്ചരിയും പി.എം.ജി.കെ.എ.വൈ അരി വിഹിതത്തിൽ നിന്ന് ഒരംഗത്തിന് രണ്ട് മുതൽ 3 കിലോ വരെ പച്ചരിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

മറ്റ് വിഭാഗക്കാർക്ക്

മുൻഗണന കാർഡ്

ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി കൂടി സൗജന്യമായി. ലഭ്യതയ്ക്ക് അനുസരിച്ച് സാധാരണ റേഷൻ വിഹിതത്തിൽ ഒരംഗത്തിന് അര കിലോ മുതൽ ഒരു കിലോ വരെയും പി.എം.ജി.കെ.എ.വൈ വിഹിതത്തിൽ നിന്ന് രണ്ട് മുതൽ മൂന്ന് കിലോ വരെയും പച്ചരി ലഭിക്കും.


മുൻഗണനേതര സബ്‌സിഡി കാർഡ്

കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ. കൂടാതെ ഓരോ കാർഡിനും രണ്ട് കിലോ ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപ നിരക്കിൽ. സാധാരണ റേഷൻ വിഹിതത്തിൽ ഒരംഗത്തിന് അര കിലോ മുതൽ ഒരു കിലോ വരെ പച്ചരി കിട്ടും.


മുൻഗണനേതര സബ്‌സിഡി രഹിതം

കാർഡിന് 10.90 രൂപ നിരക്കിൽ എട്ട് കിലോ അരിയും ഒരു കിലോ മുതൽ രണ്ട് കിലോ വരെ ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപ നിരക്കിൽ. സാധാരണ റേഷൻ വിഹിതത്തിൽ കാർഡൊന്നിന് ഒരു കിലോ മുതൽ നാല് കിലോ വരെയും പച്ചരി.

Advertisement
Advertisement