കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

Saturday 13 August 2022 2:06 AM IST
പകൽ സമയത്ത് കൂനമ്പാലം പ്രദേശത്തു വഴിയരികിൽ വിശ്രമിക്കുന്ന കാട്ടുപന്നിക്കൂട്ടം

നെല്ലിയാമ്പതി: കാട്ടുപന്നിയുടെ ആക്രമണത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30ന് മണലാരൂ എസ്റ്റേറ്റിൽ ഏലം സ്റ്റോർ പ്രദേശത്തുകൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദ് ഷേക്കിനാണ് (25) പരിക്കേറ്റത്. പിറകിൽ കാട്ടുപന്നി ഓടിച്ചെന്നു ഇടിച്ചതിനെ തുടർന്ന് താഴെ വീണ തൊഴിലാളിയുടെ മൂക്കിന് പൊട്ടൽ സംഭവിച്ചു. തുടർന്ന് കൈകാട്ടി ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്നും പാലക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. പകൽ സമയത്തുതന്നെ ജനവാസ മേഖലിയിൽ കാട്ടുപന്നികളുടെ സഞ്ചാരം എസ്റ്റേറ്റ് തൊഴിലാളികൾക്കിടയിൽ എറെ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisement
Advertisement