ബിരുദ വിദ്യാർത്ഥി ഹിസ്റ്ററി പരീക്ഷ എഴുതാത്തതിന്റെ കാരണം സണ്ണി ലിയോൺ, വെെറലായി ഉത്തരക്കടലാസ്
Saturday 13 August 2022 2:41 PM IST
ബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍ പരീക്ഷയെഴുതാനാവില്ലെന്ന് വിദ്യാർത്ഥി. ഇക്കാര്യം ഉത്തരക്കടലാസിലാണ് കർണാടകയിലെ ബിരുദ വിദ്യാര്‍ഥി എഴുതിയത്.
ബംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ വിദ്യാർത്ഥിയാണ് ഹിസ്റ്ററി പരീക്ഷയിൽ ഉത്തരങ്ങള്‍ക്ക് പകരം ഇത്തരത്തിൽ എഴുതിയത്. കഴിഞ്ഞ മേയിലായിരുന്നു പരീക്ഷ. വ്യാഴാഴ്ച നടന്ന മൂല്യനിർണയത്തിലാണ് രസകരമായ ഈ ഉത്തരക്കടലാസ് കണ്ടത്.
'ഇന്ന് നടി സണ്ണി ലിയോണിന്റെ ജന്മദിനമാണ്. അവൾ എന്റെ കാമുകിയാണ്. അവളുടെ ജന്മദിനം കാരണം ഞാൻ ഇന്ന് ഈ പരീക്ഷ എഴുതുന്നില്ല'- വിദ്യാർത്ഥി എഴുതി.
സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ താൻ പരീക്ഷയ്‌ക്ക് തയാറെടുത്തില്ലെന്നും വിദ്യാർത്ഥി എഴുതി. സണ്ണി ലിയോണിന് ആശംസകൾ നേരാന്‍ കൂട്ടുകാരോട് പറയണമെന്നും ഉത്തരക്കടലാസിലുണ്ട്. പേപ്പറിന്റെ ബാക്കി ഭാഗം ഒന്നുമെഴുതാതെ ഒഴിച്ചിട്ടിരുന്നു.