ഹർ ഘ‌ർ തിരംഗ ഏറ്റെടുത്ത് ജനം

Sunday 14 August 2022 12:09 AM IST

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഹർ ഘർ തിരംഗ പരിപാടി ഏറ്റെടുത്ത് ജില്ല. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ദേശീയ പതാക ഉയർന്നു. ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ ഓഫീസ് അങ്കണത്തിൽ സംവിധായകൻ സിബി മലയിൽ പതാക ഉയർത്തി. എസ്.എൻ. സ്വാമി, എ.കെ. സാജൻ, സലാം ബാപ്പു, ഷാജുൺ കാര്യാൽ, പത്മകുമാർ, ഷാജി അസീസ്, എബ്രിഡ് ഷൈൻ, സജിൻ ബാബു, സോഫിയ ജോസ്, പ്രൊഡ്യൂസർ പി.എം. ഹാരിസ്, എം.എ. മുസ്തഫ, ചാക്കോ കാഞ്ഞൂപറമ്പൻ, രാജേഷ് കോറ്റേക്കാടൻ, നിഷാദ് ഖാൻ, ഉബൈനി യൂസഫ്, പ്രമോദ് പി.കെ., ജുനൈറ്റ് അലക്‌സ് ജോർഡി , ജോർജ്ജ് എം കെ , വിനീഷ് കല്ലൂർ, സുധി എസ്. നായർ എന്നിവർ പങ്കെടുത്തു.

എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ റിട്ട. ജസ്റ്റിസ്. ടി. ആർ. രാമചന്ദ്രൻ നായർ ദേശീയപതാക ഉയർത്തി. ചടങ്ങിൽ ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ദേവസ്വം ഓഫീസർ പ്രദീപ്കുമാർ, ടി.വി. കൃഷ്ണമണി, കെ. ജി. വേണഗോപാൽ, ടി ആർ. ഗണേശൻ ഐ.എൻ. രഘു, കുമ്പളം രവി, എസ്. ശരത്, തുടങ്ങിയവർ പങ്കെടുത്തു.

എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയെ തെട്ടറിഞ്ഞ 106 വയസ് പ്രായുള്ള ഇ.പി. പരമേശ്വർ മൂത്തതിന് വൈ.എം.സി.എ പ്രസിഡന്റ് അലക്‌സാണ്ടർ എം. ഫിലിപ്പ് ദേശിയപതാക കൈമാറി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കുരുവിള മാത്യൂസ്, വൈസ് പ്രസിഡന്റ് മാറ്റോ തോമസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ സൈക്കിൾ റാലിനടത്തി. റാലിയുടെ ഭാഗമായി കെ.എസ്. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ യോഗം രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. കുരുവിള മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി, ശ്രീലക്ഷ്മൺ റാവു, നവീൻ ചന്ദ്ര ഷേണായി, കൃഷ്ണകുമാർപ്രഭു, സായിപ്രസാദ് കമ്മത്ത്, രാജേഷ് ഷാ, നന്ദലാൽ. എസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement