ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചവും ജലീലിന് രക്ഷയായില്ല,​ ഇത് ദേശീയവാദികളുടെ വിജയം,​ കേരളവും ഇന്ത്യയാണെന്ന് മനസിലാക്കി കൊള്ളണമെന്ന് സന്ദീപ് വാര്യർ

Saturday 13 August 2022 8:09 PM IST

തിരുവനന്തപുരം : കാശ്മീർ വിഷയത്തിലെ വിവാദ ഫേസ്‌ബുക്ക് കെ.ടി,​ ജലീൽ പിൻവലിച്ചതിൽ പ്രതകരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ. കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണകവചവും ജലീലിന് രക്ഷയായില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻവലിക്കേണ്ടി വന്നു. കേരളത്തിന്റെ സാഹചര്യ്തിൽ ഇത് ദേശീയവാദികളുടെ വിജയം തന്നെയാണെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല . ഇത് തുടക്കമാണ് . കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം . ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കാശ്‌മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല ,പൊരുതാനാണ് തീരുമാനമെന്നും അദ്ദേഹം കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ല . സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻ വലിക്കേണ്ടി വന്നിരിക്കുന്നു . ഇത് പരിപൂർണ വിജയമാണെന്നല്ല , മറിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ ദേശീയ വാദികൾക്ക് ഇത് വിജയം തന്നെയാണ് . കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദേശീയതക്കൊപ്പം അണിനിരത്താൻ ഈ വിഷയത്തിൽ സാധിച്ചു . ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല . ഇത് തുടക്കമാണ് . കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം . ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കഷ്മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല ,പൊരുതാനാണ് തീരുമാനം . ജയ് ഹിന്ദ്