ഇന്ത്യയിലെ ആദ്യ ഹെർബൽ ഫ്ളോട്ടിംഗ് സോപ്പുമായി പോപ്പീസ് ബേബി കെയർ
Sunday 14 August 2022 3:05 AM IST
കോട്ടയം: പ്രമുഖ ബേബികെയെർ ബ്രാൻഡായ പോപ്പീസ് ഇന്ത്യയിലെ ആദ്യ ഹെർബൽ ഫ്ലോട്ടിംഗ് സോപ്പും ബേബി ഹെർബൽ ഗ്ലിസറിൻ സോപ്പും വിപണിയിലെത്തിച്ചു. പ്രകൃതിദത്തമായി തയ്യാറാക്കുന്ന രണ്ടു സോപ്പുകളും ഇന്ത്യയിലുടനീളമുള്ള പോപ്പീസ് ഷോറൂമുകൾ, മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കോട്ടയത്ത് നടന്ന ചടങ്ങിൽ ഓൾ കേരള സൂപ്പർമാർക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോഫിൻ പേട്ടയും പോപ്പീസ് എ.ജി.എം രവി മേനോനും ചേർന്നാണ് ഉത്പന്നങ്ങൾ അവതരിപ്പിച്ചത്.