നിക്ഷേപവും വായ്‌പയും പൊതുമേഖലയിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര ഒന്നാമത്

Sunday 14 August 2022 3:19 AM IST

കൊച്ചി: നടപ്പു സാമ്പത്തികവർഷം ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) വായ്പയുടെയും നിക്ഷേപത്തിന്റെയും വളർച്ചയുടെയും അടിസ്ഥാനത്തിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.

പൊതുമേഖലാ ബാങ്കുകളുടെ ത്രൈമാസ കണക്കുകൾ പ്രകാരം ജൂൺ അവസാനത്തോടെ ബാങ്കിന്റെ ആകെ വായ്‌പകൾ 27.10 ശതമാനം വർദ്ധിച്ച് 1,40,561 കോടി രൂപയിലെത്തി.

നിക്ഷേപ വളർച്ച 12.35 ശതമാനമാണ്. ജൂൺ അവസാനത്തോടെ 1,95,909 കോടി രൂപ സമാഹരിച്ചു. നിക്ഷേപത്തിൽ 9.42 ശതമാനം വളർച്ചയോടെ (9,92,517 കോടി രൂപ) യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബാങ്ക് ഒഫ് ബറോഡ 8.51 ശതമാനം ഉയർന്ന് 9,09,095 കോടി രൂപയായി മൂന്നാമതെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ -ജൂൺ കാലയളവിൽ പൊതുമേഖലാ ബാങ്കുകളുടെ മൊത്ത ലാഭം 14,013 കോടി രൂപയായിരുന്നു.

Advertisement
Advertisement