ദേശീയ ഗെയിംസിൽ കേരളത്തിന്റെ തലവനായി എത്തുന്നത് ഒളിമ്പ്യൻ; പുതിയ ദൗത്യവുമായി ഡിജു

Saturday 13 August 2022 9:40 PM IST

തിരുവനന്തപുരം: ഗുജറാത്തിൽ സെപ്തംബർ 27 മുതൽ ഒക്ടോബർ 10 വരെ നടക്കുന്ന 36 മത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ ചെഫ് - ഡി - മിഷൻ (സംഘത്തലവൻ) ആയി മുൻ ബാഡ്മിന്റൺ താരം ഒളിമ്പ്യൻ വി. ഡിജുവിനെ നിയമിച്ചു. ഇത് സംബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഗുജറാത്ത് ദേശീയ ഗെയിംസ് സംഘാടക സമിതിക്കും കത്ത് നൽകി.
കോഴിക്കോട് സ്വദേശിയായ ഡിജു മിക്സഡ് ഡബിൾ‍സ്‌, പുരുഷ ഡബിൾ‍സ്‌ എന്നീ ഇനങ്ങളിൽ ആറു തവണ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. 2012 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 2014 ലിൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. ജി വി രാജ അവാർഡിനും അർഹനായിട്ടുണ്ട്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനിൽ ഉദ്യോഗസ്ഥനാണ്.

Advertisement
Advertisement