സൗജന്യ ഓണക്കിറ്റ് വിതരണം 23 മുതൽ  ഓണച്ചന്തകൾ 27 മുതൽ

Sunday 14 August 2022 12:07 AM IST

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻകടകളിലൂടെയുള്ള കിറ്റ് വിതരണം 23ന് തുടങ്ങും. ആദ്യം എ.എ.വൈ വിഭാഗത്തിനും (മഞ്ഞ കാർഡ്)​ തുടർന്ന് മുൻഗണനാ കാർഡുടമകൾക്കും (പിങ്ക്)​ അതിനുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല,​ വെള്ള)​ കിറ്റുകൾ നൽകും. സെപ്തംബർ 7നു മുമ്പ് വിതരണം പൂർത്തിയാക്കും. ഇതുവരെ 42 ലക്ഷം കിറ്രുകൾ സജ്ജമായി. ഓണത്തിനു മുമ്പ് കിറ്റ് വിതരണം പൂർത്തിയാക്കിയിരിക്കണമെന്നാണ് മന്ത്രി ജി.ആർ. അനിലിന്റെ നിർദ്ദേശം.

അതേസമയം 27 മുതൽ സപ്ളൈകോയുടെ ഓണച്ചന്തകൾ തുറക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകളുണ്ടാകും. സപ്ലൈകോയുടെ ഔട്ട്ലെറ്റുകളോടു ചേർന്നു ഓണ വിപണന കേന്ദ്രങ്ങൾ തുറക്കും. ഇവിടങ്ങളിലെ വിതരണത്തിനായി ആയിരം രൂപയുടെ കിറ്റുകളുമെത്തിക്കും.

Advertisement
Advertisement