എ.സി.ഗോവിന്ദന്റെ സമ്പൂർണ കൃതികളുടെ പ്രകാശനം ഇന്ന്

Saturday 13 August 2022 11:39 PM IST

കോഴിക്കോട്: എ.സി.ഗോവിന്ദന്റെ സമ്പൂർണ കൃതികളുടെ പ്രകാശനം ഇന്ന് വൈകിട്ട് 5-ന് ശ്രീനാരായണഗുരു സെന്റിനറി ഹാളിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ ആദ്യപ്രതി എ.ജി.ഗീതയ്ക്ക് നൽകി പ്രകാശനം ചെയ്യും. ഡോ. എ.വി.അനൂപ് അദ്ധ്യക്ഷത വഹിക്കും. ലൈബ്രറികൾക്കുള്ള സൗജന്യ പുസ്തക വിതരണോദ്ഘാടനവും മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. കെ.ചന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങും. ചടങ്ങുകൾക്കുശേഷം അരങ്ങേറുന്ന 'മുഖം' നാടകം ചലച്ചിത്ര നടി സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്യും.