വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

Sunday 14 August 2022 12:02 AM IST
കയാക്കിംഗ്

കോഴിക്കോട്: എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തിരശീല വീഴും. വൈകിട്ട് തിരുവമ്പാടി ഇലന്തുകടവിൽ നടക്കുന്ന സമാപനസമ്മേളനം വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണൽ പുരുഷ വനിതാ വിഭാഗം, സ്ലാലോം ഇന്റർമീഡിയേറ്റ് മത്സരങ്ങൾ നടന്നു. എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണൽ പുരുഷ വിഭാഗത്തിൽ ശുഭം കേവാതിനാണ്(19) ഒന്നാം സ്ഥാനവും കുൽദീപ് സിംഗ് (25) രണ്ടാം സ്ഥാനവും അമിത് താപ്പ (22) മൂന്നാം സ്ഥാനവും നേടി.

എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണൽ വനിതാ വിഭാഗത്തിൽ ശിഖ ചൗഹാൻ (19)ഒന്നാം സ്ഥാനവും പ്രിയങ്ക റാണ(20) രണ്ടും ജാൻവി ശ്രീവാസ്തവ(17) മൂന്നും സ്ഥാനം നേടി.

സ്ലാലോം ഇന്റർമീഡിയേറ്റ് പുരുഷ വിഭാഗത്തിൽ യതാർത്ഥ് ഗൈറോള(23) ഒന്നും, അനക് ചൗഹാൻ(14) രണ്ടും നവൽ സെയ്‌നി(40) മൂന്നും സ്ഥാനങ്ങൾ നേടി.
സ്ലാലോം ഇന്റർമീഡിയേറ്റ് വനിത വിഭാഗത്തിൽ സാനിയ ബത്താം (16) ഒന്നാമതെത്തി. അൻ മാത്യാസ്(42), മൻസി ബത്താം(14) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഡോ.എ ശ്രീനിവാസ് ഫെസ്റ്റിവൽ സ്ഥലം സന്ദർശിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ചാലിപ്പുഴയിൽ ഇന്റർമീഡിയേറ്റ് ബോട്ടർ ക്രോസ് വിഭാഗം മത്സരവും 11 മണിക്ക് ഇരുവഴിഞ്ഞി പുഴയിൽ ഡൗൺ റിവർ മത്സരവും നടക്കും.

Advertisement
Advertisement