ചെന്നൈ റൂട്ടിൽ ഓണം സ്പെഷ്യൽ ട്രെയിൻ

Sunday 14 August 2022 12:02 AM IST
ട്രെയിൻ

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ചെന്നൈ റൂട്ടിൽ പ്രത്യേക നിരക്കിലുള്ള സ്‌പെഷ്യൽ ട്രെയിൻ ഓടിക്കും. മംഗലാപുരം സെൻട്രലിൽ നിന്ന് ചെന്നൈ താമ്പരത്തേക്ക് സെപ്തംബർ 11ന് രാത്രി 7 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1.45ന് എത്തിച്ചേരും. കേരളത്തിലെ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന സമയം: കാസർകോട് രാത്രി 7.52, കാഞ്ഞങ്ങാട് 8.14, പയ്യന്നൂർ 8.52,കണ്ണൂർ 9.34, തലശേരി 9.56, വടകര 10.20, കൊയിലാണ്ടി 11.35, ഫറോക്ക്11.52, പരപ്പനങ്ങാടി 12.10, തിരൂർ 12.44, കുറ്റിപ്പുറം1.05, ഷൊർണൂർ 2.30,ഒറ്റപ്പാലം 2.54, പാലക്കാട് 3.30.

Advertisement
Advertisement