നവജീവൻ സ്വയം തൊഴിൽ പദ്ധതി

Sunday 14 August 2022 12:01 AM IST

പത്തനംതിട്ട :എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50 - 65 പ്രായപരിധിയിലുള്ള മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മുഖാന്തിരം സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നവജീവൻ എന്ന പേരിൽ പുതിയ സ്വയംതൊഴിൽ സഹായ പദ്ധതി നടപ്പാക്കുന്നു.
വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി പ്രകാരം അപേക്ഷ നൽകാം. അപേക്ഷകർ സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കുന്നതും ബാങ്ക് വായ്പയുടെ 25 ശതമാനം എംപ്ലോയ്‌മെന്റ് വകുപ്പ് മുഖാന്തിരം സബ്‌സിഡി അനുവദിക്കുന്നതുമാണ്. 55 വയസ് കഴിഞ്ഞ വിധവകൾ, ഭിന്നശേഷിക്കാർ, ദാരിദ്യ രേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് അപേക്ഷാഫാറം സൗജന്യമായി ലഭിക്കും. വകുപ്പിന്റെ www.eemployment.kerala.gov.in എന്ന സൈറ്റിലൂടെ ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0468 2222745.

Advertisement
Advertisement