ഫ്രീഡം ഈവ് 'ഓപ്പൺ മൈക്കിൽ' ആടാം, പാടാം

Sunday 14 August 2022 12:09 AM IST

കോഴിക്കോട് : സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ 'ഫ്രീഡം ഈവ്' ഓപ്പൺ മൈക്ക് ഒരുക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ഭട്ട് റോഡ് ബ്ലിസ് പാർക്കിൽ ആരംഭിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. പാട്ട്, ഡാൻസ്, സ്‌കിറ്റ്, മൈം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കാം. വേദിയിൽ ഒരുക്കുന്ന രജിസ്‌ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവർക്കാകും അവസരം. വിപുലമായ ആഘോഷപരിപാടികളാണ് 'സ്വാതന്ത്ര്യാമൃതം' എന്ന തലക്കെട്ടിൽ ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തോളം പേരെ അണിനിരത്തി ഭട്ട് റോഡ് ബീച്ചിലെ മണലിൽ 75 ന്റെയും ത്രിവർണ പതാകയുടെയും മാതൃകയിൽ തീർക്കുന്ന ഹ്യൂമൻ ഫോർമേഷനാണ് പ്രധാന ആകർഷണം. ട്രഷർ ഹണ്ട്, ഫ്രീഡം ഫോട്ടോഗ്രാഫി, രംഗോളി മത്സരം, ഫ്രീഡം ഫാൻസി ഡ്രസ് മത്സരം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Advertisement
Advertisement