രാജീവ് ഗാന്ധി ദേശീയ പുരസ്കാരം പടി. കല്ലട ഗ്രാമപഞ്ചായത്തിന്

Sunday 14 August 2022 1:22 AM IST

കൊല്ലം: മികച്ച ഗ്രാമപഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ പുരസ്കാരം പടി. കല്ലട ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ പരിമിതമായ വിഭവ ശേഷിയിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് മികച്ച സേവനം നൽകുന്നതായി അവാർഡ് നിർണയ കമ്മറ്റി കൺവീനർ ഡോ. ഡി.സുന്ദർ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് ആൻഡ് റിസർച്ച് ചെയർമാൻ പ്രൊഫ.വി. ആർ.പഞ്ചമുഖി, ആന്ധ്രാ ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റീസ് ഡി.സുബ്രഹ്മണ്യം, ജസ്റ്റീസ് പി.എസ്.നാരായണ എന്നിവരായിരുന്നു അവാർഡ് നിർണയ സമിതി അംഗങ്ങൾ. 19, 20 തീയതികളിൽ തിരുപ്പതിയിൽ നടക്കുന്ന രാജീവ് ഗാന്ധി അനുസ്മരണ ദേശീയ സെമിനാറിൽ അവാർഡ് സമ്മാനിക്കും. സെമിനാറിൽ പിട. കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ പ്രബന്ധം അവതരിപ്പിക്കും.

Advertisement
Advertisement