പാകിസ്ഥാനിലും 'ആസാദ്' കാശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനം, എം എൽ എ ഓഫീസിനു മുന്നിൽ ജലീൽ പതാകയുയർത്തും; പരിഹസിച്ച് ജയശങ്കർ

Sunday 14 August 2022 9:30 AM IST

കെ ടി ജലീൽ എം എൽ എയ്‌ക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. പാകിസ്ഥാനിലും 'ആസാദ്' കാശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനമെന്നും ജലീൽ എം എൽ എ ഓഫീസിന് മുന്നിൽ പതാകയുയർത്തുമെന്ന് അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ അവിടെ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ ടി ജലീൽ എഴുതിയ കുറിപ്പാണ് വിവാദമായത്. പാക് അധീന കാശ്മീരിന 'ആസാദ് കാശ്മീർ'' എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് വിമർശനമുയർന്നത്. തുടർന്ന് ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ ജലീൽ പിൻവലിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഓഗസ്റ്റ് 14

പാകിസ്ഥാനിലും 'ആസാദ്' കാശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനം.

തവനൂരെ എംഎൽഎ ഓഫീസിനു മുന്നിൽ കെ ടി ജലീൽ പതാകയുയർത്തും. തുടർന്ന് ജിന്നയുടെ ചിത്രത്തിൽ പുഷ്പാർച്ചന; കുട്ടികൾക്കു മിഠായി വിതരണം.

എല്ലാ സഖാക്കളും സഹയാത്രികരും സാംസ്‌കാരിക നായകരും പങ്കെടുത്തു വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.