ഇരട്ടഗോളുകൾ നേടി സൗപർണികയും കൃഷ്ണപ്രിയയും; വനിതാ ലീഗ് ഫുട്ബാളിൽ ബാസ്കോ ഒതുക്കുങ്ങലിന് വിജയം

Sunday 14 August 2022 9:34 PM IST

കോഴിക്കോട്: കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള വനിതാ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ബാസ്‌കോ ഒതുക്കുങ്ങല്‍ കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമി വടകരയെ പരാജയപ്പെടുത്തി. 3-ാം മിനിട്ടിലും 45-ാം മിനിട്ടിലും 9-ാം നമ്പര്‍ താരം സൗപര്‍ണികയും 73, 7 മിനിട്ടുകളില്‍ ആറാ നമ്പര്‍ താരം കൃഷ്ണ പ്രിയയും ബോസ്‌കോയ്ക്കു വേണ്ടി രണ്ടു ഗോളുകള്‍ വീതം നേടി. 11-ാം മിനിട്ടില്‍ 26-ാം നമ്പര്‍ താരം ദിവ്യ കൃഷ്ണയും 27-ാംമിനിട്ടില്‍ 11-ാം നമ്പര്‍ അനഘയും ഓരോ ഗോളുകള്‍ വീതം നേടി ( സ്‌കോര്‍ 6-0)

21ന് ഞായറാഴ്ചയാണ് അടുത്ത മത്സരം. അന്ന് ഡോണ്‍ബോസ്‌കോ എഫ്എ കടത്തനാട് രാജ എഫ്എയെ നേരിടും