പേട്ടയിൽ 75 നിലവിളക്കു തെളിച്ച് കോൺഗ്രസ്

Monday 15 August 2022 12:00 AM IST

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് വഞ്ചിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് ദേശഭക്തി സംഗമം നടത്തി. പേട്ട വെടിവയ്പ് ഉണ്ടായ അന്നത്തെ മൈതാനത്ത് ( ഇന്ന് പേട്ട ചാക്ക റോഡ്) നടന്ന സംഗമം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്‌തു.

ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും തകർന്നാൽ, പോരാട്ടങ്ങളിലൂടെ നാം നേടിയ സ്വാതന്ത്ര്യത്തിന് വിലയില്ലാതാകുമെന്ന് എം.എം. ഹസൻ പറഞ്ഞു. 75 നിലവിളക്കുകൊളുത്തി നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്. ശിവകുമാർ, ജോർജ് ഓണക്കൂർ, ഡോ. ഇന്ദ്രബാബു, പേട്ട പള്ളി വികാരി ഫാ. രജീഷ് രാജൻ, പേട്ട മുസ്ളിം പള്ളി ഇമാം സുലൈമാൻ ഉസ്‌താദ്, ഡി. അനിൽകുമാർ, ഗാന്ധി സ്‌മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ, ബി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement