പ്ലസ് വൺ അപേക്ഷയിലെ പിഴവ് തിരുത്തണം

Monday 15 August 2022 12:00 AM IST

തൃശൂർ: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഈഴവ വിഭാഗത്തിന് അർഹതപ്പെട്ട എട്ട് ശതമാനം പ്രവേശന സംവരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി. സജീവ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

ഓൺലൈൻ അപേക്ഷയിലെ സാങ്കേതികപ്പിഴവ് പരിഹരിക്കാത്ത വകുപ്പ് നടപടി ആയിരക്കണക്കിന് ഈഴവ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കും. നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം എ.വി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ മോഹൻദാസ് എടക്കാടൻ അദ്ധ്യക്ഷനായി.

സഞ്ചു കാട്ടുങ്ങൽ, വി.ഡി. സുഷീൽകുമാർ, അഡ്വ. എം. പ്രതിഭ, സി.കെ. ബാലകൃഷ്ണൻ, രാജേഷ് പുത്തൂർ, പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.