ജലീൽ ഡൽഹി പരിപാടി റദ്ദാക്കി മടങ്ങി

Monday 15 August 2022 12:46 AM IST

ന്യൂഡൽഹി:പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ നോർക്ക ഇവിടെ സംഘടിപ്പിച്ച നിയമസഭാ സമിതി യോഗത്തിൽ പങ്കെടുക്കാതെ കെ.ടി ജലീൽ എം.എൽ.എ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലേക്ക് മടങ്ങി.

വിവാദമായ ആസാദ് കാശ്‌മീർ പോസ്റ്റിന്റെ പേരിൽ ചില സംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ ജലീലിനെതിരെ പരാതിയുമുണ്ട്. സുപ്രീംകോടതി അഭിഭാഷകനും ബി.ജെ.പി പ്രവർത്തകനുമായ ജി.എസ് മണി നൽകിയ പരാതിയിൽ പൊലീസിന്റെ നടപടി ഉണ്ടായേക്കുമെന്ന സൂചനയും നേരത്തേ മടങ്ങാൻ കാരണമായെന്ന് അറിയുന്നു.

നിയമസഭാ പ്രവാസി ക്ഷേമ സമിതി അംഗം എന്ന നിലയിൽ കാശ്‌മീർ സന്ദർശിച്ച ശേഷം ശനിയാഴ്ച്ച രാത്രിയാണ് ഡൽഹിയിൽ എത്തിയത്. കേരള ഹൗസിൽ തങ്ങി പുലർച്ചെ പോവുകയായിരുന്നു. വീട്ടിൽ നിന്ന് വിളിച്ചതിനെ തുടർന്നാണ് പരിപാടികൾ റദ്ദാക്കി ജലീൽ മടങ്ങിയതെന്ന് മുൻ മന്ത്രിയും നിയമസഭാ സമിതി അദ്ധ്യക്ഷനുമായ എ.സി മൊയ്തീൻ പറഞ്ഞു.

Advertisement
Advertisement