സ്തുത്യർഹ സേവനത്തിന് അംഗീകാരം

Sunday 14 August 2022 11:54 PM IST

വി. അജയകുമാർ

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചതിന് തൊട്ടുപിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുളള അവാ‌‌ർഡ് കൂടി ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് രണ്ടിലെ എസ്.പി വി.അജയകുമാർ. ജഗതി കൃഷ്ണവിലാസത്തിൽ വേലായുധൻനായരുടെയും പരേതയായ വിശാലാക്ഷിയമ്മയുടെയും മകൻ. 1995ൽ എസ്.ഐയായി സർവീസിൽ പ്രവേശിച്ചു. നിരവധി തവണ ഗുഡ്സ് സർവീസ് എൻട്രിയ്ക്കും ഡി.ജി.പിയുടെ ബാ‌ഡ്ജ് ഒഫ് ഓണറിനും അർഹനായി. ഭാര്യ ലക്ഷ്മീദേവി (തിരുവനന്തപുരം ഗവ.കോളേജ് ലക്ചറർ)​, രണ്ട് മക്കളുണ്ട്.

എ.അബ്ദുൾ റഹിം

അഞ്ചുവർഷമായി പട്ടത്തെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈ.എസ്.പിയാണ്. തിരുവനന്തപുരം വെമ്പായം ഫാഹിംസിൽ അലികുഞ്ഞ് ഹാജി- ഷെരീഫാബീവി ദമ്പതികളുടെ മകൻ. 1996ൽ എസ്.ഐയായി സർവീസിൽ പ്രവേശിച്ചു. 2016ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു. പലതവണ ഗുഡ്സ് സർവീസ് എൻട്രിക്കും ഡി.ജി.പിയുടെ ബാ‌ഡ്ജ് ഓഫ് ഓണറിനും അർഹനായി. ഭാര്യ ഹസീന (റീസർവേ വകുപ്പ്)​,​ മക്കൾ: ഫാത്തിമ (എം.ബി.ബി.എസ് വിദ്യാർത്ഥി),​​​ ഫാഹിം (എൻജിനിയറിംഗ് വിദ്യാർത്ഥി)​.

വി.കെ.രാജു

നിലവിൽ പാലക്കാട് സിറ്റി ഡിവൈ.എസ്.പിയാണ്. ചേർത്തല സ്വദേശി. ഇപ്പോൾ പൂങ്കുന്നത്താണ് താമസം. അന്തിക്കാട് എസ്.ഐയായി സേവനമാരംഭിച്ചു. 2015ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. നാലുതവണ ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണറും നൂറിലേറേ തവണ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളിലെ അദ്ധ്യാപിക ബിന്ദുവാണ് ഭാര്യ. മക്കൾ: അനാമിക, അവന്തിക.

കെ. കെ. സജീവ്

തൃശൂർ സിറ്റി എ.സി.പി. ചാലക്കുടി സ്റ്റേഷനിൽ നാലു വർഷത്തിലധികം എസ്.ഐയായിരുന്നു. പുതുക്കാട്, ഈസ്റ്റ്‌, വെസ്റ്റ്, നാദപുരം തുടങ്ങി വിവിധ സ്റ്റേഷനുകളിലും പ്രവർത്തിച്ചു. ക്രൈംബ്രാഞ്ച്, ഡി.സി.ആർ.ബി എന്നിവിടങ്ങളിൽ എ.സി.പിയായിരുന്നു.

മുഹമ്മദ് ആരിഫ്

കേരള പൊലീസ് അക്കാഡമി അസി.ഡയറക്ടറാണ്. കൊടുങ്ങല്ലൂർ കോട്ടപ്പുറം പള്ളിമുറ്റത്ത് അബൂബക്കറിന്റെ മകൻ. 2011ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷമീന (എറിയാട് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ). മക്കൾ: സയന (കളമശേരി മെഡി. കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനി), സുഹൈൽ (കൊച്ചിൻ യൂണി.മറൈൻ എൻജി.വിദ്യാർത്ഥി)

ടി.കെ. സുബ്രഹ്മണ്യൻ

തൃശൂർ പൊലീസ് അക്കാഡമിയിൽ അസി.ഡയറക്ടറായിരുന്നു. ഒരു വർഷത്തെ ‌‌ഡെപ്യൂട്ടേഷനിൽ ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ചീഫ് വിജിലൻസ് ഓഫീസർ.

തൃശൂർ തളിക്കുളം സ്വദേശി. കുമാരൻ-സുഭദ്ര ദമ്പതികളുടെ മകൻ. 1995ൽ എസ്.ഐയായി ഒൗദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വൈഗ, വർഷ, വൈകാശ്.

വി.യു. കുര്യാക്കോസ് തൊടുപുഴ വാഴത്തോട്ടത്തിൽ വീട്ടിൽ വി.യു കുര്യാക്കോസ് നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്. 1995ൽ എസ്.ഐയായി തുടക്കം. അന്വേഷണ മികവിന് ബാഡ്ജ് ഒഫ് ഓണറും 2016ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2013ൽ മുഖ്യമന്ത്രിയുടെ ഇന്നോവേഷൻ അവാർഡും നൂറിലധികം ഗുഡ് സർവീസ് അവാർഡുകളും ലഭിച്ചു. ഭാര്യ ഷീബ (പ്ലസ്ടു അദ്ധ്യാപിക). മക്കൾ: റിയ കുര്യാക്കോസ് (കോയമ്പത്തൂർ), കെവിൻ കുര്യാക്കോസ് (വിദ്യാർത്ഥി).

Advertisement
Advertisement