ഡാൻസ് പരിശീലന ക്ലാസിന് മേലാറ്റൂരിൽ തുടക്കമായി

Monday 15 August 2022 12:34 AM IST

മേലാറ്റൂർ: സ്‌കൂൾ കുട്ടികൾക്കായുള്ള ഡാൻസ് പരിശീലന ക്ലാസിന് മേലാറ്റൂരിൽ തുടക്കമായി. സംസ്‌കാര ആട്സ് അക്കാദമി പെരിന്തൽമണ്ണയുടെ ആഭിമുഖ്യത്തിൽ മേലാറ്റൂർ ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ സ്‌കൂളിലാണ് കുട്ടികൾക്കായി ഡാൻസ് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ച കളിലും പരിശീലനം നടക്കും. പ്രശസ്ത സിനിമാ സംവിധായകൻ മേലാറ്റൂർ രവിവർമ്മ പരിശീലനം ഉദ്ഘാടനം ചെയ്തു. സംസ്‌കാര ആട്സ് അക്കാദമി പ്രസിഡന്റ് വേണു പാലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നൃത്താദ്ധ്യാപിക കലാമണ്ഡലം സുശീല മുഖ്യപ്രഭാഷണം നടത്തി. വി.കെ. അബ്ദുൾറൗഫ്, കെ. കെ. നജ്മുദ്ദീൻ, എം. വിപിൻ, എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി. കല്ല്യാണി നന്ദിയും പറഞ്ഞു.

സിനിമാ സംവിധായകൻ മേലാറ്റൂർ രവിവർമ്മ ഡാൻസ് ക്ലാസ് പരിശീലന സംരംഭം ഉദ്ഘാടനം ചെയ്യുന്നു.

Advertisement
Advertisement