കൊച്ചിയിൽ വീടിന് തീപിടിച്ചു, ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ മരിച്ചു
Monday 15 August 2022 3:01 PM IST
കൊച്ചി: വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് അറ്റ്‌ലാന്റിസ് ജംഗ്‌ഷന് സമീപമുള്ള വീട്ടിൽ പുഷ്പവല്ലി (57)യാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം.
വീടിന് തീപിടിച്ചപ്പോൾ പുഷ്പവല്ലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലിൽ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തിൽ തീ ആളിപ്പടരുന്നതാണ് കണ്ടതെന്നും അയൽവാസി വെളിപ്പെടുത്തി.