ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമായി

Tuesday 16 August 2022 7:27 AM IST

സൂറിച്ച്: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ (AIFF) ഫിഫയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഫിഫയുടെ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. എ ഐ എഫ് എഫിന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്നും ഇത് ഫിഫ ചട്ടങ്ങളുടെ ലംഘനമായതിനാൽ വിലക്കേർപ്പെടുത്തുകയാണെന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്.

കാലാവധി കഴിഞ്ഞിട്ടും പ്രഫുൽ പട്ടേൽ എ ഐ എഫ് എഫ് തലപ്പത്ത് തുടരുന്നതും അഡ്മിനിസ്‌ട്രേറ്റർമാർ കാര്യങ്ങൾ നിയന്ത്രിക്കുന്നതുമാണ് വിലക്കിനിടയാക്കിയത്. വിഷത്തിൽ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു.

അതേസമയം, വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യയ്ക്ക് രാജ്യാന്തര മത്സരങ്ങൾ കളിക്കാനാകില്ല. അണ്ടർ - 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഒക്‌ടോബറിലാണ് വനിതാ ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

Advertisement
Advertisement