മതേതര പാർട്ടിയായ ബി ജെ പി പോര, മറ്റുള്ളവർക്ക് മതം പറഞ്ഞു നേടാനാവുമെങ്കിൽ നമുക്കും അതാവാം; ഹിന്ദുവിനും സംഘടന വേണമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ

Tuesday 16 August 2022 1:04 PM IST

രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള സംഘടന ഹിന്ദുക്കൾക്ക് വേണമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. മുസ്ലീങ്ങളുടെ അവകാശം സംരക്ഷിക്കാൻ ലീഗുണ്ട്, കേരളാ കോൺഗ്രസടക്കമുള്ള സംഘടനകൾ ക്രിസ്ത്യാനിക്കുണ്ടെന്നും നമുക്കാരുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.

ഹിന്ദു സംഘടന എന്ന ആവശ്യവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. സംഘടനയുടെ നേതൃ സ്ഥാനത്തൊന്നും താനില്ലെന്നും ഒരു സാധാരണ അംഗത്വം മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവർക്ക് മതം പറഞ്ഞു നേടാനാവുമെങ്കിൽ നമുക്കും അതാവാമെന്നും അദ്ദേഹം കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഹിന്ദുവിന് ഒരു സംഘടന വേണം...
ജാതി മറന്നുള്ള സംഘടന..
വെറും സംഘടന പോരാ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള സംഘടന തന്നെ വേണം.
ആദ്യമേ പറയട്ടെ സംഘടനയുടെ നേതൃ സ്ഥാനത്തൊന്നും അടിയനില്ല.
ഒരു സാധാരണ അംഗത്വം മാത്രം മതി..
മുസ്ലീങ്ങളുടെ അവകാശം സംരക്ഷിക്കാൻ ലീഗുണ്ട്, കേരളാ കോൺഗ്രസ്, കൂടാതെ മറ്റു സംഘടനകളും ക്രിസ്ത്യാനിക്കുണ്ട്...
രാഷ്ട്രീയ നിലപാടെടുക്കാൻ നമുക്കാരുണ്ട്. ബിജെപി മതേതര പാർട്ടിയാണ്, നമുക്കത് പോരാ.. മറ്റുള്ളവർക്ക് മതം പറഞ്ഞു നേടാനാവുമെങ്കിൽ നമുക്കും അതാവാം..
ഹൈന്ദവന്റെ ശബ്ദം... അവകാശം, അത് നേടിയെടുക്കാൻ ശക്തി തന്നെ വേണം...
ആരോടും പോരാടാനല്ല ആത്മാഭിമാനം സംരക്ഷിക്കാൻ..
ആരൊക്കെ മുൻനിരയിൽ വേണം?
നിങ്ങൾക്ക് നിർദ്ദേശിക്കാം...
സന്യാസികൾ വേണം...
രാഷ്ട്ര സ്‌നേഹികൾ വേണം...
ഉന്നത നിലവാരമുള്ളവർ വേണം...
ഈ പോസ്റ്റിന് ഒരു ലക്ഷം ലൈക്ക് വന്നാൽ ഞാൻ മുന്നിട്ടിറങ്ങും...
ഇല്ലെങ്കിൽ വേണ്ടെന്ന് വയ്ക്കും..
അത് നിങ്ങൾക്ക് വിട്ടു തരുന്നു...
ഇത് സാദ്ധ്യമാവണമെങ്കിൽ കേവലം ലൈക് പോരാ ഷെയർ ചെയ്ത് ഒരു ലക്ഷം ലൈക്ക് എത്തിക്കണം...
പറ്റുമോ?
അങ്ങനെ സംഭവിച്ചാൽ ശക്തിയുള്ള ഒരു സംഘടന ഉണ്ടാവും...
അതുറപ്പ്...
ഇല്ലെങ്കിൽ
അത്രേയുള്ളൂ...
ഒന്ന് ശ്രമിച്ചു നോക്കൂ...
ഒരു ലക്ഷം ലൈക്ക്..
എന്നാൽ ഒരു ശക്തമായ സംഘടന ജനിക്കും അതെന്റെ ഉറപ്പ്
ഒരു ലക്ഷം ലൈക്ക് വന്നാൽ അങ്ങനെ ഒരു സംഘടന കേരളത്തിൽ ആവശ്യമുണ്ടെന്നു അർത്ഥം.