ഫഹദിക്കാനെ  അടിച്ച്  സെെഡാക്കിയതാണ് ഏറ്റവും  നല്ല  ഓർമ; നിങ്ങളെക്കൊണ്ട് ഇത് എങ്ങനെ സാധിക്കുന്നുവെന്ന് മമ്മൂക്കയോട് ചോദിച്ചു,  ആ പടം കണ്ട് കുറച്ച് നേരം അങ്ങ് ഇരുന്ന് പോയിട്ടുണ്ട് 

Tuesday 16 August 2022 2:52 PM IST

ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബർമുഡ'. കാശ്‌മീരി നടി ശെയ്‌ലി കൃഷ്ണയാണ് നായിക. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

പെൻ ആന്റ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിൽ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഷെയിൻ നിഗമും ഗൗരി നന്ദയും. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് താരങ്ങളുടെ പ്രതികരണം.

'ഇമോഷണലി ഡെപ്‌ത്ത് ആയി ചെയ്യുന്ന ആക്‌ടറാണ് മമ്മൂക്ക. കണ്ണുകൊണ്ടും ചുണ്ടുകൊണ്ടും ഉദ്ദേശിക്കുന്ന കാര്യത്തെ ഡീപ് ആയി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയും. ഇത് എങ്ങനെ നിങ്ങളെക്കൊണ്ട് സാധിക്കുന്നു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ഇത് അങ്ങനെ നാച്ചുറലി സംഭവിക്കുന്നതാണ് കുട്ടി എന്ന് അദ്ദേഹം പറഞ്ഞു. നമ്മളെക്കൊണ്ട് ഇതൊന്നും പറ്റില്ല. ഷെയിനിന്റെ ബെസ്റ്റ് ക്യാരക്‌ടറായിരിക്കും ഈ സിനിമയിൽ. രാജീവ് സാറിനോടൊപ്പമുള്ള എക്‌സ്പീരിയൻസ് വളരെ മികച്ചതായിരുന്നു'- ഗൗരി പറഞ്ഞു.

'അന്നയും റസൂലും' സിനിമയിൽ ഫഹദിക്കയുമായി അടികൂടി. ആദ്യ പടത്തിൽ അഭിനയിക്കാൻ വന്നപ്പോൾ ഫഹദിക്കാനെ അടിച്ച് സെെഡാക്കി. ഫഹദിക്ക എന്നെ ഇടിച്ച് ചവിട്ടിക്കൂട്ടി. ഇഷ്‌ടിക കൊണ്ട് അടിച്ചു. അതാണ് ഫഹദിക്കായെ കുറിച്ചുള്ള ഏറ്റവും നല്ല ഓർമ.

'മമ്മൂക്കയുടെ അമരം കണ്ട് കുറച്ച് നേരം അങ്ങ് ഇരുന്ന് പോയി. നമ്മളൊക്കെ പണ്ട് കണ്ട സിനിമയല്ലേ. ഇപ്പൊ കാണുമ്പോ ഡെപ്‌ത് ഒക്കെ മനസിലാകും. എന്തൊരു ആക്ടറാണെന്ന് തോന്നുന്ന അവസ്ഥ. ഇന്നും ആ പടമൊക്കെ ഫ്രഷാണ്'- ഷെയിൻ പറഞ്ഞു.