അഷ്ടമി രോഹിണി മഹോത്സവം
Wednesday 17 August 2022 12:52 AM IST
മൂവാറ്റുപുഴ: പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കും. ക്ഷേത്രം മേൽശാന്തി ദാമോദരൻ തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് നിർമ്മാല്യ ദർശനം. തുടർന്ന് അഭിഷേകം, ചന്ദനം ചാർത്ത് , അഷ്ട ദ്രവ്യ ഗണപതി ഹോമം, വിശേഷാൽ പൂജകൾ,ഐമ്പറ സമർപ്പണം. 7മുതൽ 9.30വരെ പഞ്ചവാദ്യം, ഉച്ചയ്ക്ക് 12ന് മഹാ പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 6.30 മുതൽ നൃത്ത സന്ധ്യ, രാത്രി 8.30ന് അന്നദാനം. തുടർന്ന് മേജർസെറ്റ് കഥകളി. രാത്രി 12ന് അവതാര ദീപാരാധന ചുറ്റുവിളക്ക്.