സോളാർ പീഡന പരാതി,​ കെ സി വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തു

Tuesday 16 August 2022 6:54 PM IST

ന്യൂഡൽഹി : സോളാർ കേസിലെ പീഡന പരാതിയിൽ കോൺഗ്രസ് നേതാന് കെ.സി. വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു. 2012ൽ മന്ത്രിയായിരുന്ന എ.പി. അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു കേസ്. നേരത്തെ തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കെ,​സി. വേണുഗോപാലിന്റെ അഭ്യർത്ഥന പ്രകാരമാണ് ചോദ്യം ചെയ്യൽ ഡൽഹിയിലാക്കിയത്.

2012 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സർക്കാർ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.