അടൂരിൽ സ്വാതന്ത്രദിനമാഘോഷം
അടൂർ : അടൂർ നഗരസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും പൊതുസമ്മേളനവും നടത്തി. നഗരസഭ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി നഗരസഭ ചെയർമാൻ ഡി.സജി പ്ലാഗ് ഓഫ് ചെയ്തു. അടൂർ നഗരസഭ അതിർത്തിയിലുള്ള സ്കൂളുകൾ,എക്സ് സർവീസ് സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ കുടുംബശ്രീ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവ അണിന്നിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ ഡി.സജി. ഉദ്ഘാടനം ചെയ്തു.വൈസ് ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.എം.അലാവുദ്ദീൻ, എസ്.ഷാജഹാൻ, കെ.മഹേഷ് കുമാർ,വരിക്കോലിൽ രമേശ് കുമാർ, റോണി പാണംതുണ്ടിൽ, സിന്ധു തുളസീധരക്കുറുപ്പ്, ലിന ബാബു, അപ്സര സനൽ, റിനാ ശാമുവേൽ, സുധാ പത്മകുമാർ,അനിതകുമാരി, ലിസി ജോസഫ്, അനു വസന്തൻ, ബിന്ദു കുമാരി, രജനി രമേശ്, ശ്രീജാ, ശ്രീലക്ഷ്മി എന്നിവർ റാലിയ്ക്കു നേതൃത്വം നൽകി.ഗാന്ധി പാർക്കിൽ അടൂർ ആർ.ഡി.ഒ തുളസിധരൻപിള്ള പതാക ഉയർത്തി. നാഷണൽ എക്സ് സർവീസ്മെൻ കോ - ഒാർഡിനേഷൻ കമ്മിറ്റി പറന്തൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് രാജേന്ദ്രകുമാർ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ബി.നരേന്ദ്രനാഥ് ദേശീയ പതാക ഉയർത്തി. സെക്രട്ടറി കൈലാസ് നാഥ്, ഏബ്രഹാം വി.കെ, വത്സലഭായി, സരള അപ്പുക്കുട്ടൻ നായർ, പുരുഷോത്തമൻ നായർ എന്നിവർ സംസാരിച്ചു. പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്യദിനാഘോഷത്തിൽ പ്രസിഡന്റ് വി.എൻ മോഹൻദാസ് പ്രൊഫ.രാജു തോമസ്,രമേഷ്കുമാർ വരിയ്ക്കോലിൽ ,വി.കെ സ്റ്റാൻലി ,വ.മാധവൻ, പി.എൻ.കൃഷ്ണൻകുട്ടി,ഓമന ശശിധരൻ,മനു വിത്സൻ എന്നിവർ സംസാരിച്ചു.
അടൂർ ഈ വി.സ്മാരക ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘ പരിപാടിയിൽ ഡോ.ടി.ആർ രാഘവൻ, ഗ്രന്ഥശാല പ്രസിഡന്റ് കെ.ജെ.സോമരാജൻ, സെക്രട്ടറി കെ.ബി.പ്രദിപ് കുമാർ,കമ്മറ്റി അംഗം അടൂർശശാങ്കൻ,ൃരാജി എന്നിവർ പങ്കെടുത്തു.
പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനാലാം മൈൽ ജംഗ്ഷനിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോത്തിൽ പഴകുളം ശിവദാസൻ , ഡോ.പഴകുളം സുഭാഷ്, മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര എന്നിവർ പങ്കെടുത്തു. പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് എസ് മീരാസാഹിബ്, സാജിദ റഷീദ്, വൈസ് പ്രസിഡന്റ് മുരളി കുടശനാട്, പഞ്ചയത്ത് അംഗം റോസമ്മ സെബാസ്റ്റ്യൻ, സിദ്ദിഖ് ബഷീർ, പഴകുളം ആന്റണി, അയിഷ, ആദില ഫാത്തിമ,ബിജു പനച്ചിവിള, ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.
കടമ്പനാട് നിലയ്ക്കൽ മനീഷ കലാകായിക സാംസ്കാരിക സംഘടനയുടെയും ഗ്രന്ഥശാല & വായനശാലയുടെയും നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ടി.ആർ ബിജു, മനീഷ പ്രസിഡന്റ് എസ്.ജിനേഷ് കുമാർ, ജി.മനോജ് ,രഞ്ജൻ, രഞ്ജു കൃഷ്ണൻ, രാജേഷ് പി.എസ്, അമൽനാഥ് ,ഹരീഷ് കുമാർ, ജിഷ്ണു,അനശ്വർ എന്നിവർ പ്രസംഗിച്ചു. അടൂർ കോടതിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ഹാഷിം,ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മണ്ണടി മോഹൻ, സെക്രട്ടറി അഡ്വ.എം.പ്രിജി, മുൻസിഫ് അമൽ സി.ആർ ,മുൻസിഫ് കോടതി സൂപ്രണ്ട് ഫ്രാങ്ക്‌ളിൻ, മജിസ്‌ട്രേറ്റ് കോടതി സൂപ്രണ്ട് അഞ്ജലി, അഡ്വ.ബിജു വർഗീസ്,ബാബു,അഡ്വ.ജയാനന്ദൻ എന്നിവർ സംസാരിച്ചു