ആറു തസ്തികകളിൽ പി.എസ്.സി സാദ്ധ്യതാപട്ടിക

Wednesday 17 August 2022 12:00 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 348/2021), ഭൂജല വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 463/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോഡലർ (കാറ്റഗറി നമ്പർ 193/2019), തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ കാർപ്പന്റർ/കാർപ്പന്റർ കം പാക്കർ (കാറ്റഗറി നമ്പർ 71/2020),തിരുവനന്തപുരം ജില്ലയിൽ വിനോദസഞ്ചാര വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 260/2021), വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2 - (കാറ്റഗറി നമ്പർ 534/2019- വിമുക്തഭടൻമാർ/വിമുക്തഭടൻമാരുടെ ആശ്രിതർ/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതർ, 535/2019- ജനറൽ കാറ്റഗറി, 536/2019 - വകുപ്പുതല ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേന) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

അഭിമുഖം നടത്തും

തിരുവന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക് (എൽ.പി.എസ്)- എൻ.സി.എ. വിശ്വകർമ്മ, എസ്.ഐ.യു.സി. നാടാർ, ഒ.ബി.സി. (കാറ്റഗറി നമ്പർ 500/2021, 501/2021, 502/2021), വിവിധ ജില്ലകളിൽ ക്ലർക്ക്/കാഷ്യർ - പാർട്ട് 2 സൊസൈറ്റി കാറ്റഗറി - ഒന്നാം എൻ.സി.എ. പട്ടികജാതി, മുസ്ലീം, എൽ.സി./എ.ഐ, ഒ.ബി.സി (കാറ്റഗറി നമ്പർ 584/2021, 586/2021, 587/2021, 592/2021), വയനാട് ജില്ലയിൽ വനം വകുപ്പിൽ ട്രൈബൽ വാച്ചർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 190/2020) എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.


ചുരുക്കപട്ടിക

ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 136/2020),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്‌തേഷ്യോളജി) - ഒന്നാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 234/2021),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഇക്കണോമിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 294/2020),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 297/2020),കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 124/2021) എന്നീ തസ്തികകളിൽ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.

ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തും

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (പൊളിറ്റിക്കൽ സയൻസ്) (കാറ്റഗറി നമ്പർ 389/2021),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ഉറുദു) (ജൂനിയർ) (കാറ്റഗറി നമ്പർ 729/2021) എന്നീ തസ്തികകളിൽ ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തും

ഓൺലൈൻ പരീക്ഷ

എറണാകുളം ജില്ലയിൽ ജില്ലാ സഹകരണബാങ്കിൽ ക്ലർക്ക്/കാഷ്യർ - പാർട്ട് 1 (കാറ്റഗറി നമ്പർ 135/2022) തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്തും.

അർഹതാപട്ടിക

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിയേറ്റർ മെക്കാനിക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 61/2020) തസ്‌തികയിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും

പി.​എ​സ്.​സിഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​കാ​സ​ർ​കോ​ട്ടും

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​സ​ർ​കോ​ട്ട് ​പി.​എ​സ്.​സി​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്നു​രാ​വി​ലെ​ 11​ ​ന് ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​എം.​കെ.​ ​സ​ക്കീ​ർ​ ​നി​ർ​വ​ഹി​ക്കും.​ ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​പി.​എ​സ്.​സി​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​അ​ഞ്ചാം​ ​നി​ല​യി​ൽ​ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​ 231​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​രു​സ​മ​യം​ ​പ​രീ​ക്ഷ​യെ​ഴു​താം.​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​നി​ല​വി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​പ​ത്ത​നം​തി​ട്ട,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ലാ​ണ് ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്.​ ​കാ​സ​ർ​കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​തി​യ​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​സ​ഹാ​യ​ക​ര​മാ​കും.​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​ക​മ്മി​ഷ​നം​ഗം​ ​സി.​ ​സു​രേ​ശ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.