28 കുപ്പി വിദേശ മദ്യവുമായി വൃദ്ധൻ പിടിയിൽ
Wednesday 17 August 2022 1:48 AM IST
കൊല്ലം: ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ച 28 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വൃദ്ധൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായി. കണ്ണനല്ലൂർ ചേരിക്കോണം തടവിള വീട്ടിൽ മുഹമ്മദ് ഹനീഫയാണ് (63) പിടിയിലായത്. സ്വാതന്ത്റ്യദിനത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധിയായിരുന്നതിനാൽ വിൽപ്പനയ്ക്കായി അര ലിറ്റർ വീതം 28 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 14 ലിറ്റർ വിദേശ മദ്യമാണ് പിടിച്ചെടുത്തത്. കണ്ണനല്ലൂർ എസ്.എച്ച്.ഒ ഡി.സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഒമാരായ നജീബ്, രതീഷ് കുമാർ, സി.പി.ഒമാരായ അനിൽ കുമാർ, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.