ഫ്ളിപ്പ്‌കാർട്ടിൽ നിന്ന് ആരെങ്കിലും ഈ ഐറ്റം വാങ്ങിയിട്ടുണ്ടെങ്കിൽ പരിശോധിച്ചോളൂ, ഗുണനിലവാരമില്ലാത്തത് വിറ്റതിന് കമ്പനിക്ക് പിഴ, ഉപഭോക്താക്കൾക്ക് പണം തിരികെ കിട്ടും
Wednesday 17 August 2022 4:20 PM IST
ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിന് ഇ കൊമേഴ്‌സ് ഭീമനായ ഫ്ളിപ്പ്‌കാർട്ടിന് ഒരു ലക്ഷം പിഴ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് പിഴ ചുമത്തിയത്. ഫ്ളിപ്പ്കാർട്ട് നേരിട്ടൊന്നും വിൽക്കുന്നില്ലെങ്കിലും ഇത്തരം ഗുണനിലവാരമില്ലാത്ത വസ്തുക്കൾ വിൽക്കുന്നതിന് പ്ളാറ്റ്‌ഫോം അനുവദിച്ചതിനാണ് പിഴയെന്ന് സിസിപിഎ ചീഫ് കമ്മിഷണർ നിധി ഖേർ വ്യക്തമാക്കി.
598 പ്രഷർ കുക്കറുകളാണ് ഇത്തരത്തിൽ ഫ്ളിപ്പ്കാർട്ടിൽ നിന്ന് വിറ്റുപോയത്. വാങ്ങിയ എല്ലാ ഉപഭോക്താക്കൾക്കും നോട്ടിഫിക്കേഷൻ അയക്കണമെന്നും, തുക തിരികെ നൽകണമെന്നും കമ്പനിയോട് സിസിപിഎ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് 45 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.