പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് ഗവർണർ,​ നടപടി ചാൻസലറുടെ അധികാരം ഉപയോഗിച്ച് , കണ്ണൂർ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്

Wednesday 17 August 2022 7:17 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടരി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു കൊണ്ടുള്ള നടപടിക്രമം സ്റ്റേ ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. താൻ ചാൻസലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ചട്ടലംഘനങ്ങൾ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. റാങ്ക് പട്ടിക റദ്ദാക്കിയേക്കാനും സാദ്ധ്യതയുണ്ടെന്നാണ് വിവരം. കണ്ണൂർ വി,​സി ഡോ . ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

കണ്ണൂർ സർവകലാശാലയിൽ പ്രിയ വ‍ർഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. ലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഗവർണർ നിയമ നടപടികൾ റദ്ദാക്കി ഉത്തരവിറക്കിയത്.