റീഗൽ ജുവലേഴ്‌സ് ഇനി തിരുവനന്തപുരത്തും

Thursday 18 August 2022 3:24 AM IST

തിരുവനന്തപുരം: സ്വർണാഭരണ നിർമ്മാണ, വിപണനരംഗത്ത് അഞ്ചുപതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഹോൾസെയിൽ മാനുഫാക്ചറിംഗ് ജുവലറിയായ റീഗൽ ജുവലേഴ്‌സിന്റെ ആറാമത്തെ ഹോൾസെയിൽ ഷോറൂം തിരുവനന്തപുരം എം.ജി റോഡ് പുളിമൂട് ജംഗ്ഷനിൽ ചെയർമാൻ ടി.കെ.ശിവദാസൻ, മാനേജിംഗ് ഡയറക്ടർ വിപിൻദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

റീഗൽ ജുവലേഴ്‌സിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച തൊഴിലാളികളും നിരവധി നിർമ്മാണശാലകളും ചേർന്ന വലിയ മാനുഫാക്ചറിംഗ് യൂണിറ്റുണ്ട്. അരനൂറ്റാണ്ട് മുമ്പ് തൃശൂരിൽ തുടക്കം കുറിച്ച റീഗൽ ജുവലേഴ്‌സിന് കൊച്ചി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഷോറൂമുകളുണ്ട്. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങളുടെയും ഐ.ജി.ഐ സർട്ടിഫൈഡ് വജ്രാഭരണങ്ങളുടെയും വിപുലമായ ശേഖരമാണ് തിരുവനന്തപുരം ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.