നിയമനം നടത്തിയത് സർവകലാശാല,​ സർക്കാരല്ല,​ മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആർ ബിന്ദു

Wednesday 17 August 2022 8:58 PM IST

തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന നടപടികൾ ഗവ‌ർണർ സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. നിയമനവുമായി സർക്കാർ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലയാണ് നിയമനം നടത്തിയത്. മറുപടി പറയേണ്ടത് വി.സിയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമപ്രകാരം മാത്രമേ നിയമനം നടത്താൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

പ്രിയ വ‌ർഗീസിന്റെ നിയമന നടപടികൾ മരവിപ്പിച്ച് ഇന്ന് വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് പുറത്തിറക്കിയിരുന്നു. ചാൻസലറുടെ അധികാരം ഉപയോഗിച്ച് നിയമന നടപടികൾ മരവിപ്പിച്ചതായി ഉത്തരവിൽ പറയുന്നു. അതേ സമയം ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സർവകലാശാല ചട്ടപ്രകാരം സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നാണ് വി,​സി വ്യക്തമാക്കിയത്.