മിഖാവോ ഉസൂയിയുടെ ജന്മദിനം ആഘോഷിച്ചു

Thursday 18 August 2022 12:30 AM IST
reyki

കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷൻ റെയ്കി പ്രസ്ഥാനത്തിന്റെ പരമാചാര്യൻ മിഖാവോ ഉസൂയിയുടെ 157ാം ജയന്തി ആഘോഷിച്ചു. ഗുരു ദക്ഷിണാ സമർപ്പണവും സ്വാതന്ത്ര്യ ദിനാഘോഷവും നടന്നു. മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക്ക് വിഭാഗം മുൻ മേധാവിയും അസോസിയേഷൻ രക്ഷാധികാരിയുമായ ഡോ.എസ്.അച്യുതൻ നായർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പോരൂർ ഉണ്ണികൃഷ്ണമാരാർ അഷ്ടപദി ആലപിച്ചു. ട്രഷറർ ചെമ്പയിൽ വിദ്യാധരൻ, വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ വരപ്രത്ത്, എം.വി.ദിനേശ്, വി.ചന്ദ്രശേഖരൻ, പത്മനാഭൻ, കാർട്ടൂണിസ്റ്റ് ഇ. സുരേഷ് കുമാർ , ആഷിക്ക് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

.

Advertisement
Advertisement