കെ.എസ്.ടി.യു വിദ്യാഭ്യാസ സെമിനാർ ഇന്ന്

Thursday 18 August 2022 12:48 AM IST
kstu

കോഴിക്കോട് : "പാഠ്യപദ്ധതി പരിഷ്കരണം നയങ്ങൾ, സമീപനങ്ങൾ" എന്ന വിഷയത്തിൽ കെ.എസ്.ടി.യു ഇന്ന് വിദ്യാഭ്യാസ സെമിനാർ നടത്തും. മുസ്ലീംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുൻ കരിക്കുലം കമ്മിറ്റി അംഗം സി.പി. ചെറിയമുഹമ്മദ് മോഡറേറ്ററാകും. എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ ഡോ.കെ.വി. മനോജ് വിഷയാവതരണം നടത്തും. എസ്.കെ.സജീഷ്, കെ.എം. അഭിജിത്ത്, മുജീബ് കാടേരി, അഡ്വ.പി. ഗവാസ്, കരീം പടുകുണ്ടിൽ എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.കെ. അസീസ്, കൺവീനർ കല്ലൂർ മുഹമ്മദലി, കെ.എസ്.ടി.യു ജില്ല പ്രസിഡന്റ് കെ.എം.എ. നാസർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement