ഓണത്തിന്  സ്പെഷ്യൽ ട്രെയിൻ വേണം:മന്ത്രി

Wednesday 17 August 2022 11:40 PM IST

ന്യൂഡൽഹി : ഓണത്തിന് സ്പെഷ്യൽ ട്രെയിനും കൂടുതൽ കോച്ചും ആവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ്-സ്പോർട്സ് -റെയിൽവേ മന്ത്രി വി. അബ്ദ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.

ഡൽഹി, മുംബയ്, അഹമ്മദാബാദ്, കൊൽക്കത്ത, ​ഗോവ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ വേണ്ടത്.


നേമം ടെർമിനൽ കേരളത്തിന്റെ മൊത്തം റെയിൽവേ വികസനത്തിന് അനിവാര്യമാണെന്ന് ധരിപ്പിച്ചതായി അബ്‌ദുറഹിമാൻ പറഞ്ഞു. നിലമ്പൂർ- നഞ്ചൻകോട് ബ്രോഡ് ​ഗേജ് ലൈൻ, തലശ്ശേരി - മൈസൂർ റെയിൽവേ ലൈൻ എന്നിവയ്‌ക്ക് കർണാടകയിൽ സർവേ അനുമതി, തിരുവനന്തപുരം -കന്യാകുമാരി, കായംകുളം- ആലപ്പുഴ- എറണാകുളം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

മാവേലി എക്സ് പ്രസിന്റെ തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിക്കൽ, അവിടെ രാജധാനി എക്സ് പ്രസിന് സ്റ്റോപ്പ്, താനൂർ-തെയ്യാല റെയിൽവേ ​ഗേറ്റ് തുറക്കൽ, ഗുരുവായൂർ യാർഡിലെ സബ് വേ, പൈങ്കുളം, ലക്കിഡി, മള്ളുർക്കര, റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി നിവേദനവും നൽകി.

Advertisement
Advertisement