കേരള സർവകലാശാല ബിഎഡ് പ്രവേശനം: തിരുത്തലിന് അവസരം

Thursday 18 August 2022 12:00 AM IST


തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുളള ഗവ.,എയ്ഡഡ്,കെ.യു.സി.ടി.ഇ, സ്വാശ്രയ കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ തിരുത്താൻ 24വരെ അവസരം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എ.ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് 23വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ എം.സി.എ (2020 സ്‌കീം,2020 അഡ്മിഷൻ),ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

നാലാം സെമസ്​റ്റർ എം.എ,എം.എസ്സി,എം.കോം,എം.എസ്.ഡബ്ല്യൂ,എം.എം.സി.ജെ,എം.എ.എച്ച്.ആർ.എം പരീക്ഷകളുടെ (ജൂൺ 2022) പ്രോജക്ട് ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 31വരെ നീട്ടി.

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ/എം.എസ്സി/എം കോം,നവംബർ 2021 കൊവിഡ് സ്‌പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ എം.എസ്സി,എം കോം,എം.എസ്.ഡബ്ല്യൂ ന്യൂജനറേഷൻ ഡിഗ്രി പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) പരീക്ഷകൾ സെപ്​റ്റംബർ 15 മുതൽ ആരംഭിക്കും.

മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ് (ബി.എ/ബി.എസ്സി/ബി കോം) (മേഴ്സിചാൻസ് - 2012,2011,2010 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ സെപ്​റ്റംബർ 3 വരെയും 400 രൂപ പിഴയോടെ സെപ്​റ്റംബർ 5 വരെയും അപേക്ഷിക്കാം.

Advertisement
Advertisement