പ​ട്ടാ​മ്പി​ ​അ​ഗ്നി​ശ​മ​ന​ ​സേ​ന​യ്ക്ക് ​കെ​ട്ടി​ടം, സ്ഥ​ല​മേ​റ്റെ​ടു​പ്പ് ​ഉ​ടൻ

Thursday 18 August 2022 1:33 AM IST
അഗ്നിശമന സേന

സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ ​നീക്കിവച്ചത്​: മൂ​ന്നു​കോ​ടി​ ​രൂ​പ

പ​ട്ടാ​മ്പി​:​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​സ്വ​ന്ത​മാ​യൊ​രു​ ​ഓ​ഫീ​സി​ലേ​ക്ക് ​നീ​ങ്ങാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ​പ​ട്ടാ​മ്പി​ ​അ​ഗ്നി​ശ​മ​ന​ ​സേ​ന.​ ​സ്ഥ​ല​മേ​റ്റെ​ടു​പ്പ് ​ജോ​ലി​ക​ൾ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ഒ​ന്ന​ര​ ​വ​ർ​ഷ​മാ​യി​ ​പ​ട്ടാ​മ്പി​ ​അ​ഗ്നി​ശ​മ​ന​ ​സേ​ന​ ​വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ ​മൂ​ന്നു​കോ​ടി​ ​രൂ​പ​ ​ഇ​തി​നാ​യി​ ​നീ​ക്കി​വെ​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മു​ഹ​മ്മ​ദ് ​മു​ഹ്സി​ൻ​ ​എം.​എ​ൽ.​എ​യും​ ​ന​ഗ​ര​സ​ഭാ​ ​അ​ധി​കൃ​ത​രും​ ​ചേ​ർ​ന്നാ​ണ് ​അ​നു​യോ​ജ്യ​മാ​യ​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പ​ട്ടാ​മ്പി​ ​പ​ഴ​യ​ച​ന്ത​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​ഭാ​ഗ​ത്തെ​ 20​ ​സെ​ന്റ് ​സ്ഥ​ലം​ ​പ​ട്ടാ​മ്പി​ ​ന​ഗ​ര​സ​ഭ​ ​ഇ​തി​നാ​യി​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ത് ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യ​തു​ ​മു​ത​ൽ​ ​പ​ട്ടാ​മ്പി​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​കെ​ട്ടി​ട​ ​വി​ഭാ​ഗം​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​ശ്ര​മം​ ​തു​ട​ങ്ങി​യി​രു​ന്നു.
ക​ഴി​ഞ്ഞ​ ​ഏ​പ്രി​ലി​ൽ​ ​ത​ന്നെ​ ​രൂ​പ​രേ​ഖ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​നും​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കാ​നാ​വ​ശ്യ​മാ​യ​ ​സ്ഥ​ലം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ത​രാ​നും​ ​വേ​ണ്ട​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ന​ൽ​കാ​നും​ ​ജി​ല്ലാ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റ​സ്‌​ക്യു​ ​ഓ​ഫീ​സ് ​അ​ധി​കൃ​ത​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​പ്പോ​ൾ​ ​പ​ട്ടാ​മ്പി​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​യോ​ട് ​ന​ഗ​ര​സ​ഭ​യു​ടെ​ ​കൈ​വ​ശ​മു​ള്ള​ 20​ ​സെ​ന്റ് ​ഭൂ​മി​ ​വി​ട്ടൊ​ഴി​യു​ന്ന​തി​നു​ള്ള​ ​അ​സ​ൽ​ ​അ​പേ​ക്ഷ​യും​ ​നി​കു​തി​ ​റ​സീ​റ്റി​ന്റെ​ ​പ​ക​ർ​പ്പും​ ​കു​ടി​ക്ക​ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ന​ൽ​കാ​ൻ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ക​ള​ക്ട​റും​ ​ഒ​റ്റ​പ്പാ​ലം​ ​സ​ബ് ​ക​ള​ക്ട​റു​മാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​ട്ടു​ള്ള​ത്.

വെയിലും മഴയും കൊണ്ട് വാഹനങ്ങൾ

അ​ഗ്നി​ശ​മ​ന​ ​നി​ല​യ​ത്തി​ൽ​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​റ​ട​ക്കം​ 13​ ​പേ​രു​ണ്ട്.​ ​സൗ​ക​ര്യം​ ​കു​റ​വാ​യ​തി​നാ​ൽ​ ​ര​ണ്ട് ​മൊ​ബൈ​ൽ​ ​ടാ​ങ്ക് ​യൂ​ണി​റ്റും​ ​ഒ​രു​ ​ഫ​സ്റ്റ് ​റ​സ്‌​പോ​ൺ​സ്ഡ് ​വാ​ഹ​ന​വും​ ​ജീ​പ്പും​ ​ഓ​ഫീ​സി​നു​ ​മു​ന്നി​ൽ​ ​പാ​ത​യോ​ര​ത്ത് ​ഭാ​ഗി​ക​മാ​യി​ ​വെ​യി​ലും​ ​മ​ഴ​യു​മേ​റ്റാ​ണ് ​നി​റുത്തി​യി​ട്ടി​രി​ക്കു​ന്ന​ത്.​ ​

സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ​ ​പൂ​ർ​ത്തി​യാ​യ​ ​ഉ​ട​നെ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഭ​ര​ണാ​നു​മ​തി​യും​ ​സാ​ങ്ക​തി​കാ​നു​മ​തി​യും​ ​നേ​ടി​ ​അ​ഗ്നി​ശ​മ​ന​നി​ല​യ​ത്തി​ന്റെ​ ​കെ​ട്ടി​ടം​ ​വേ​ഗം​ ​പ​ണി​യാ​നാ​കും.

- പൊ​തു​മ​രാ​മ​ത്ത് ​കെ​ട്ടി​ട​വി​ഭാ​ഗം​ ​അ​ധി​കൃ​ത​ർ​

Advertisement
Advertisement