മ​ഞ്ഞു​രുകു​ന്നു

Thursday 18 August 2022 2:51 AM IST

എ.ഐ.എഫ്.എഫിന്റെ​ ​ വിലക്ക് : ഫിഫയുമായുള്ള ചർച്ചയിൽ പുരോഗതിയെന്ന് സർക്കാർ,

ഉ​സ്ബെ​ക്കി​ലു​ള്ള​ ​ഗോ​കു​ലം​ ​വ​നി​താ​ ​ടീ​മി​ന് ​സ​ഹാ​യം​ ​ന​ൽ​ക​ണ​മെ​ന്ന് ​സു​പ്രീം​ ​കോ​ട​തി

ന്യൂ​ഡ​ൽ​ഹി​:​ ​അ​ഖി​ലേ​ന്ത്യാ​ ​ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​ന് ​ഫി​ഫ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​നീ​ക്കാ​ൻ​ ​ച​ർ​ച്ച​ ​തു​ട​ങ്ങി​യ​താ​യും​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​മ​വാ​യ​മാ​യി​ട്ടു​ണ്ടെ​ന്നും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​തു​ർ​ട​ന്ന് ​എ.​ഐ.​എ​ഫ്.​എ​ഫു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​ന്ന​ത് ​ഡി.​വൈ​ ​ച​ന്ദ്ര​ചൂ​ഡ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​സു​പ്രീം​ ​കോ​ട​തി​ ​ബെ​ഞ്ച് ​തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് ​മാ​റ്റി.​ ​
എ.ഐ.എഫ്.എഫിന് ഫി​ഫ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സ​സ്പെ​ൻ​ഷ​ൻ​ ​നീ​ക്കാ​നും​ ​അ​ണ്ട​ർ​ ​-​ 17​ ​വ​നി​താ​ ​ലോ​ക​ക​പ്പി​ന് ​രാ​ജ്യം​ ​ആ​തി​ഥ്യം​ ​വ​ഹി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​സു​പ്രീം​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​വ​നി​ത​ ​എ.​എ​ഫ്.​സി​ ​ക​പ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഉ​സ്ബെ​ക്കി​സ്ഥാ​നി​ലേ​ക്ക് ​പോ​യ​ ​ഗോ​കു​ലം​ ​ടീം​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സ​ഹാ​യം​ ​ന​ൽ​കാ​നും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നോ​ട് ​സു​പ്രീം​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
വി​ല​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ജീ​വ​മാ​യ​ ​ച​ർ​ച്ച​ ​ന​ട​ക്കു​ക​യാ​ണെ​ന്ന് ​കേ​ന്ദ്ര​ ​കാ​യി​ക​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​തു​ഷാ​ർ​ ​മേ​ത്ത​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ഫി​ഫ​ ​അ​ധി​കൃ​ത​രു​മാ​യി​ ​ര​ണ്ട് ​വ​ട്ടം​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​ക​ഴി​ഞ്ഞു.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടു​ണ്ട്.​-​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ആ​രെ​ങ്കി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​താ​ത്‌​പ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​എ​സ്.​ജി​ ​കോ​ട​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​സ്.​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ക്കു​ന്ന​ത് ​തി​ങ്ക​ളാ​ഴ്ച്ച​ത്തേ​ക്ക് ​മാ​റ്റി​യ​ത്.
പ്ര​ഫു​ൽ​ ​പ​ട്ടേ​ലും​ ​ചി​ല​ ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ളു​മാ​ണ് ​സ​സ്പെ​ൻ​ഷ​ന് ​പി​ന്നി​ലെ​ന്ന് ​ഹ​ർ​ജി​ ​ന​ൽ​കി​യ​വ​ർ​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​അ​ടു​ത്ത​യാ​ഴ്‌ച് ​ന​ട​ക്കു​ന്ന​ ​വ​നി​ത​ ​എ.​എ​ഫ്.​സി​ ​ക​പ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഉ​സ്ബെ​ക്കി​സ്ഥാ​നി​ലേ​ക്ക് ​പോ​യ​ ​ഗോ​കു​ലം​ ​ടീ​മി​ന് ​ഫി​ഫ​ ​തീ​രു​മാ​നം​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​ണെ​ന്ന് ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഗോ​പാ​ൽ​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പ്ര​ഫു​ൽ​ ​പ​ട്ടേ​ലി​നും​ ​മ​റ്റ് ​ഏ​ഴ് ​ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രെ​ ​കോ​ട​തി​ ​അ​ല​ക്ഷ്യ​ ​ന​ട​പ​ടി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഫി​ഫ​യു​ടെ​ ​വിലക്ക് വന്നത്.

പ്ര​ധാ​ന​മ​ന്ത്രി​ ​

ഇ​ട​പെ​ട​ണ​മെ​ന്ന് ​
ഗോ​കു​ലം
ഫി​ഫ​യു​ടെ​ ​വി​ല​ക്ക് ​ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ഏ​ഷ്യ​ൻ​ ​ക്ല​ബ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​കാ​തെ​ ​ഗോ​കു​ലം​ ​വ​നി​താ​ ​ടീം​ ​ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ​ ​താ​ഷ്ക​ന്റി​ൽ​ ​കു​ടു​ങ്ങി​യെ​ന്നും​ ​വി​ഷ​യ​ത്തി​ൽ​ ​അ​ടി​യ​ട​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട്ട് ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്നും​ ​അ​ഭ്യ​ർ​ത്ഥി​ച്ച് ​ഗോ​കു​ലം​ ​കേ​ര​ള​ ​എ​ഫ്.​സി​ ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യ്ക്ക് ​ഗോ​കു​ലം​ ​മാ​നേ​ജ്മെ​ന്റ് ​ക​ത്ത​യ​ച്ചു.​ ​കാ​യി​ക​ ​മ​ന്ത്രി​ ​അ​നു​രാ​ഗ് ​ഠാ​ക്കൂ​റും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​ഗോ​കു​ലം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

ഗോകുലം കേരള വനിതാ ടീമിലെ 23 അംഗങ്ങൾ തങ്ങളുടേതല്ലാത്ത തെറ്റിന് താഷ്കെന്റിൽ കുടുങ്ങിക്കിടക്കുകയാണ്. എഎഫ്സി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും ഇടപെടണമെന്ന് ഗോകുലം ട്വിറ്ററിലും കുറിച്ചു.

Advertisement
Advertisement