ചന്ദ്രകാന്ത് പണ്ഡിറ്റ് നൈറ്റ് റൈഡേഴ്സ് കോച്ച്
Friday 19 August 2022 12:00 AM IST
കൊൽക്കത്ത: ഈ സീസണിൽ മദ്ധ്യപ്രദേശിനെ രഞ്ജിട്രോഫി ചാമ്പ്യന്മാരാക്കിയ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് ഐ.പി.എൽ ക്ളബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പരിശീലകനാവും.ക്ളബിന്റെ പരിശീലകനായിരുന്ന ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായ ഒഴിവിലാണ് പണ്ഡിറ്റിനെ നിയമിച്ചത്. വിദർഭയെ 2018,2019 വർഷങ്ങളിൽ രഞ്ജി ട്രോഫി ജേതാക്കളാക്കിയതും പണ്ഡിറ്റാണ്. മുംബയ് രഞ്ജി ടീമിനേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന പണ്ഡിറ്റ് ഇന്ത്യക്കായി 5 ടെസ്റ്റ് മത്സരങ്ങളിലും 36 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കാഡുള്ള താരമാണ് പണ്ഡിറ്റ്. 48.00 ബാറ്റിംഗ് ശരാശരിയിൽ 8000ൽ അധികം റൺസ് നേടിയിട്ടുണ്ട്.