പി. ഉണ്ണികൃഷ്ണന് പുരസ്കാരം

Saturday 20 August 2022 12:41 AM IST

കൊച്ചി: ഈ വർഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണന് സമ്മാനിക്കും. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഒക്ടോബർ നാലിന് ഷാർജയിൽ നടക്കുന്ന സംഗീത മഹോത്സവത്തിന്റ സമാപന സമ്മേളനത്തിൽ സമ്മാനിക്കും. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തിന്റെ മാതൃകയിൽ നടക്കുന്ന സംഗീത മഹോത്സവമാണ് ഷാർജയിലേത്. സെപ്തംബർ 26ന് ആരംഭിച്ച് ഒക്ടോബർ നാലിന് സമാപിക്കും. കേരളത്തിൽ നിന്നടക്കം ദിവസവും പ്രമുഖ കലാകാരൻമാർ സംഗീത പരിപാടികളിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഏകതാ പ്രസിഡന്റ് യു.വി. ശശി മേനോൻ, നെടുമങ്ങാട് ശിവാനന്ദൻ, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement