ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകൾ

Friday 19 August 2022 11:15 PM IST

തുമ്പമൺ: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകൾ 23ന് ഉച്ചകഴിഞ്ഞ് 3 മണി വരെ വിതരണം ചെയ്യുന്നതാണ്. അപേക്ഷാ ഫോറങ്ങൾ 9 അങ്കണവാടികൾ, കൃഷി ഒാഫീസ്, ആയുർവേദ ഡിസ്‌പെൻസറി , പട്ടിക ജാതി നേഴ്‌സറി സ്‌കൂൾ,മുട്ടം, പഞ്ചായത്ത് ഒാഫീസ് എന്നിവിടങ്ങളിൽ നിന്ന് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് സ്ഥലങ്ങളിൽ 23ന് 3 മണിക്ക് മുമ്പായി തിരികെ ഏൽപ്പിക്കണം.

Advertisement
Advertisement