നീറ്ര് പരീക്ഷ: സഫയറിന് മികച്ച വിജയം
Sunday 09 June 2019 6:49 AM IST
തിരുവനന്തപുരം: എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖരായ സഫയർ ഇക്കുറിയും നീറ്റ് പരീക്ഷയിൽ നേടിയത് മിന്നുന്ന വിജയം. നീറ്ര് എൻട്രൻസിൽ ആദ്യാവസരത്തിൽ 475 മാർക്കോ അതിൽ കൂടുതലോ നേടിയവർക്ക് സൗജന്യമായി പഠിക്കാൻ സഫയർ അവസരമൊരുക്കുന്നു. മെഡിക്കൽ റിപ്പീറ്റേഴ്‌സ് ആദ്യബാച്ച് ജൂൺ 12നും റീ-റിപ്പീറ്റേഴ്‌സ് ബാച്ച് 24നും ആരംഭിക്കും. തുടർ ബാച്ചുകളിലേക്കുള്ള അഡ്‌മിഷനും തുടരുന്നു.
എൻജിനിയറിംഗ് ജെ.ഇ.ഇ-മെയിൻ പരീക്ഷയ്‌ക്കും സഫയർ ഇക്കുറി മികച്ച വിജയമാണ് നേടിയത്. അർപ്പണബോധമുള്ള അദ്ധ്യാപകരും അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാമ്പസും മികച്ച വിജയത്തിന് കാരണമായതായി സഫയർ ഡയറക്‌ടർ ഡോ.വി. സുനിൽകുമാർ പറഞ്ഞു.