കൊല്ലം ഗവ. വൃദ്ധസദനത്തിൽ ഓണ മത്സരങ്ങൾ

Saturday 20 August 2022 1:06 AM IST

കൊല്ലം: കൊല്ലം ഗവ. വൃദ്ധസദനത്തിൽ “സ്നേഹ പൊന്നോണം” - 2022 പങ്കാളിത്ത മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബർ 1 മുതൽ 10 വരെയുള്ള കാലയളവിൽ നടത്തുന്ന മത്സരത്തിൽ സന്നദ്ധ സംഘടനകൾ, സൊസൈറ്റികൾ, ക്ലബുകൾ, സ്കൂൾ - കോളേജുകൾ, സർക്കാർ - സർക്കാരിതര സ്ഥാപനങ്ങൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.

അത്തപ്പൂക്കളം, ഓണവുമായി ബന്ധപ്പെട്ട കലാപരിപാടികൾ തുടങ്ങിയവ അഞ്ചാലുംമൂട്ടിലെ ഗവ. വൃദ്ധസദനത്തിലാണ് സംഘടിപ്പിക്കുന്നത്. പരിപാടികൾക്ക് ശേഷം ഓണസദ്യയും നടക്കും. വിജയികൾക്ക് ട്രോഫിയും പ്രശംസാപത്രവും നൽകും. 28നുള്ളിൽ അപേക്ഷിക്കണം. വിലാസം: ബി. മോഹനൻ, സൂപ്രണ്ട്, ഗവ. വൃദ്ധസദനം, ഇഞ്ചവിള പി.ഒ, കൊല്ലം. ഫോൺ: 0474-2914047, 7907028645, 9447363557.

Advertisement
Advertisement